Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘വിനായകനും കുടുംബത്തിനും നീതിവേണം’; തിരുവോണനാളില്‍ പട്ടിണി സമരം നടത്തുമെന്ന് ദളിത് സംഘടന

‘വിനായകന് നീതി വേണം’; തിരുവോണനാളില്‍ ദളിത് സംഘടനകളുടെ പട്ടിണി സമരം

‘വിനായകനും കുടുംബത്തിനും നീതിവേണം’; തിരുവോണനാളില്‍ പട്ടിണി സമരം നടത്തുമെന്ന് ദളിത് സംഘടന
തൃശ്ശൂര്‍ , ശനി, 2 സെപ്‌റ്റംബര്‍ 2017 (07:56 IST)
തൃശ്ശൂര്‍ ഏങ്ങണ്ടിയൂരില്‍ പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദളിത് യുവാവായ വിനായകന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് തിരുവോണനാളില്‍ സമരം. ദളിത് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സമരം. വിനായകന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നും മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സമരം. 
 
മാല പൊട്ടിക്കുന്ന സംഘത്തില്‍ ഉള്‍പ്പെട്ട ആളാണെന്ന് കരുതിയാണ് തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ വിനായകനെ കഴിഞ്ഞ ജൂലൈ 17ന് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനില്‍ വച്ച് പൊലീസിന്റെ ക്രൂര മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ജൂലൈ 18നായിരുന്നു പത്തൊമ്പതുകാരനായ വിനായകന്‍ വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്തത്.
 
ക്രൂര മര്‍ദ്ദനമാണ് സ്റ്റേഷനില്‍ വച്ച് വിനായകന് നേരിടേണ്ടി വന്നതെന്ന് സുഹൃത്തായ ശരത്തും സിപിഐഎം ഏരിയ സെക്രട്ടറി സുല്‍ത്താനും പറഞ്ഞിരുന്നു. വിനായകന്റെ പിതാവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് പറയുകയുമാണ് പൊലീസ് ചെയ്തത്. മുടി നീട്ടി വളര്‍ത്തിയതായിരുന്നു വിനായകന്‍ കഞ്ചാവ് വലിക്കുന്നതായി സ്ഥാപിക്കാന്‍ പൊലീസ് ചൂണ്ടിക്കാട്ടിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്മീരില്‍ പൊലീസ്​വാഹനത്തിന്​നേരെ തീവ്രവാദി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്