രണ്ടാനച്ഛൻ നിരന്തരം ലൈംഗിക പീഡനത്തിനിരയായി ഗർഭിണിയായ 12കാരി ആൺകുട്ടിയെ പ്രസവിച്ചു. ചണ്ഡിഗഡിലാണ് സംഭവം ഉണ്ടായത്. പ്രസവത്തെ തുടർന്ന് പെൺകുട്ടിയുടെ ആരോഗ്യ നില ഗുരുതരമായതായീ ഡോടർമാർ വ്യക്തമാക്കി. പെൺകുട്ടി ഗർഭിണിയായതോടെയാണ് ക്രൂര പീഡനങ്ങളുടെ കഥ പുറത്തുവന്നത്.
രണ്ടാനച്ഛൻ മദ്യലഹരിയിൽ നിരന്തരം പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി വരികയായിരുന്നു. പെൺകുട്ടിയെ പല തരത്തിൽ ഇയാൾ ശാരീരികമായി ചൂഷണ ചെയ്തിരുന്നു. അമ്മ വീട്ടിലില്ലാത്ത സമയത്താണ് പ്രതി പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. പെൺകുട്ടിയുടെ വയറിൽ അസ്വാഭാവികമായ വളർച്ച കണ്ടെത്തിയ സ്കൂൾ അധ്യാപികമാർ പെൺകുട്ടിയുടെ അമ്മയെ വിളിച്ചു വരുത്തുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയെ പരിശോധനക്ക് വിധേയയാക്കിയതോടെയാണ് പെൺകുട്ടി ഗർഭിണിയാണ് എന്ന് വ്യക്തമായത്. അധ്യാപകർ നടത്തിയ കൌൺസിലിംഗിൽ മദ്യപനിയായ രണ്ടാനച്ഛൻ തന്നെ നിരന്തരം പീഡനത്തിനിരയായി വരികയാണ് എന്ന് 12കാരി തുറന്നു സമ്മദിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. മദ്യ ലഹരിയിൽ താൻ 12കാരിയെ പീഡനത്തിന് ഇരയാക്കിയതായി പ്രതി കുറ്റം സമ്മദിച്ചിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.