Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിൻഡോസ് 10ന്റെ പുതിയ അപ്ഡേഷൻ ഉടൻ എത്തും, പുതിയ മാറ്റങ്ങൾ ഇങ്ങനെ !

വിൻഡോസ് 10ന്റെ പുതിയ അപ്ഡേഷൻ ഉടൻ എത്തും, പുതിയ മാറ്റങ്ങൾ ഇങ്ങനെ !
, വ്യാഴം, 11 ഏപ്രില്‍ 2019 (14:18 IST)
വിൻഡോസ് 10ന്റെ ഏറ്റവും പുതിയ അപ്ഡേഷn ഉടൻ എത്തും എന്ന് വ്യക്തമാക്കി മൈക്രോസോഫ്റ്റ്. വിഡോസ് 10 മെയ് 2019 അപ്ഡേറ്റ് എന്ന പേരിലായിരിക്കും ഉപയോക്താക്കൾക്ക് പുതിയ അപ്ഡേഷനായുള്ള നോട്ടിഫിക്കേഷൻ ലഭ്യമാകുക. ഇന്റേർണൽ ഉപയോക്താക്കളിൽ പരീക്ഷണം നടത്തിയ ശേഷം മെയ് അവസാനത്തോടെ പുതിയ അപ്ഡേഷൻ ഉപയോക്താക്കളിലേക്കെത്തും.
 
ഓ എസിനെ കുറച്ചുകൂടി ലളിതമാക്കുന്നതും ഉപയോക്തക്കൾക്ക് കമ്പ്യൂട്ടറിനെ കൃത്യമായി നിയന്ത്രിക്കാൻ സാധിക്കുന്നതുമായ അപ്ഡേഷനാണ് കൊണ്ടുവന്നിരിക്കുന്നത് എന്നാണ് വിൻഡോസ് വ്യക്തമാക്കിയിരിക്കുന്നത്. സോഫ്റ്റ്‌വെയർ എപ്പോൾ അപ്ഡേറ്റ് ചെയ്യണം എന്ന് ഉപയോക്താവിന് കൃത്യമായി നിയന്ത്രിക്കാൻ സാധിക്കുന്ന സാംവിധാനം പുതിയ അപ്ഡേഷനിൽ ഉണ്ടാകും എന്നും വിന്‍ഡോസ‌് എക‌്സ‌്പീരിയന്‍സ‌് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു.
 
കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറക്കിയ വിൻഡോസ് 10ന്റെ അപ്ഡേഷനിൽ വ്യാപക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അപ്ഡേഷൻ ഇൻസ്റ്റാൽ ചെയ്തതോടെ ഉപയോക്താക്കളുടെ കമ്പ്യൂട്ടറിലെ വിവരങ്ങൾ നഷ്ടപ്പെട്ടതോടെ അപ്ഡേഷൻ വിൻഡോസ് താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചാണ് പുതിയ അപ്ഡേഷൻ ഒരുക്കിയിരിക്കുന്നത് എന്നും വിൻഡോസ് വ്യക്തമാക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വോട്ടെടുപ്പിനിടെ സംഘർഷം; ആന്ധ്രയിൽ രണ്ടു പേർ കൊല്ലപ്പെട്ടു