15കാരിയെ അഞ്ചുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി, ക്രൂരത മാതാപിതാക്കൾ പുറത്തുപോയ തക്കംനോക്കി വീട്ടിൽ അതിക്രമിച്ചുകയറി

ശനി, 20 ഏപ്രില്‍ 2019 (19:23 IST)
റെയ്ൻ‌ഗഡ്: അഞ്ച് പേർ വീട്ടിൽ അതിക്രമിച്ചുകയറി 15കാരിയെ ക്രൂര കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ചണ്ഡീഗഡിലെ റെയ്ൻ‌ഗഡിൽ ബുധനാഴ്ച രത്രിയോടെയാണ് സംഭവം അരങ്ങേറിയത്. മതാപിതാക്കൾ വീട്ടിലില്ലത്ത സമയത്തായിരുന്നു പ്രതികളുടെ ക്രൂരത.
 
ബുധനാഴ്ച രത്രിയിൽ മാതാപിതാക്കൾ തങ്ങളുടെ കൃഷിസ്ഥലത്തേക്ക് പോയിരുന്നു. ഇത് മനസിലാക്കിയ പ്രദേശവാസികളായ പ്രതികൾ പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. ഈ സമയം 15കാരിയും മുത്ത സഹോദരിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
 
പെൺകുട്ടൊയുടെ സഹോദരിയെ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു എങ്കിലും വീടിന്റെ ജനാലയിലൂടെ രക്ഷപെട്ട് പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിക്കാൻ ഒടുകയായിരുന്നു. അതിനിടയിൽ 5 പേരും ചേർന്ന് 15ലാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി വീട്ടിൽനിന്നും രക്ഷപ്പെട്ടു. സംഭവത്തിൽ പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. 
 
പെൺകുട്ടി പ്രതികളെ തിരിച്ചറിഞ്ഞതിനാൽ ഉടൻ തന്നെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. ഗോചാരൻ രാത്തിയ, സഞ്ജെയ് രാത്തിയ, മാധവ് രാത്തിയ, സുഗൻ രാത്തിയ, നുതൻ രാത്തിയ എന്നിവരാണ് പിടിയിലായത്. പ്രതികക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സ്വിമ്മിംഗ് പൂളില്‍ കെമിക്കല്‍ ലീക്ക്; നീന്തല്‍ പഠിക്കാനെത്തിയ 50 കുട്ടികള്‍ തളര്‍ന്നുവീണു