വാർഷികം മാലദ്വീപിൽ ആഘോഷമാക്കുകയാണ് മുൻ ലോകസുന്ദരി ഐശ്വര്യ റായി ബച്ചനും അഭിഷേക് ബച്ചനും. സിനികളുടെ തിരക്കുകളിൽ നിന്നെല്ലാം വിട്ടൊഴിഞ്ഞ് ഭർത്താവിനും മകൾക്കും ഒപ്പമുള്ള യാത്രകളാണ് ഐശ്വര്യ ഇപ്പോൾ ഏറെ ഇഷ്ടപ്പെടുന്നത്.
മാലദ്വീപിലെ നിയാമ എന്ന പ്രൈവറ്റ് അയലന്റിലാണ് അവധിക്കാലവും വിവാഹ വാർഷികവും ഒരുമിച്ച് ആഘോഹിക്കാൻ ആരാധ്യയെയും കൂട്ടി ഐശ്വര്യയും അഭിഷേകും എത്തിയിരികുന്നത്. ദ്വീപിൽനിന്നും പകർത്തിയ ചില ചിത്രങ്ങൾ ഐശ്വര്യയും അഭിഷേകും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
12ആമത് വിവാഹ വാർഷികമാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ആഘോഷിക്കുന്നത്. വിവാഹ വാർഷിക ദിനത്തിൽ ദ്വീപിൽനിന്നും മകൾ ആരാധ്യ പകർത്തിയ ചിത്രവും ഐശ്വര്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.