Webdunia - Bharat's app for daily news and videos

Install App

വിവാഹാഭ്യർത്ഥന നിരസിച്ചു, കാമുകന്റെ അനന്തരവനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തി യുവതി

Webdunia
വെള്ളി, 27 ഡിസം‌ബര്‍ 2019 (19:45 IST)
വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാമുകന്റെ സഹോദരിയുടെ മകനെ ക്രുരമായി കൊലപ്പെടുത്തി യുവതി. പഞ്ചാബിലെ കപുര്‍തലയിലാണ് സംഭവം. മൻപ്രീത് കൗർ എന്ന യുവതിയാണ് കാമുകനോട് പ്രതികാരം ചെയ്യാൻ ക്രൂരമായ കൃത്യം ചെയ്തത്. രണ്ട് വയസുകാരനായ അഥിരാജാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മൃതദേഹം യുവതിയുടെ വീട്ടിലെ വാഷിങ് മെഷീനിൽ നിന്നും കണ്ടെത്തുകയായിരുന്നു. 
 
മന്‍പ്രീത് അയല്‍വാസിയായ യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാൽ തന്നെ വിവാഹം കഴിക്കണം എന്ന മൻപ്രീതിന്റെ അഭ്യർത്ഥന യുവാവ് അംഗീകരിച്ചില്ല. മാത്രമല്ല മറ്റൊരു പെൺകുട്ടിയുമായി യുവാവിന്റെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. യുവാവിന്റെ വിവാഹ ചടങ്ങുകൾക്കായി ബന്ധുക്കളല്ലാം വീട്ടിലെത്തിയിരുന്നു. ഈ സമയം കുട്ടികൾ മൻപ്രീതിന്റെ വീട്ടിലും പോയിരുന്നു. എന്നാൽ മറ്റു രണ്ട് കുട്ടികളും മടങ്ങിയെത്തി എങ്കിലും അഥിരാജ് മടങ്ങിയെത്തിയില്ല. 
 
ഇതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ അഥിരാജ് മൻപ്രിതിന്റെ വീട്ടിലേക്കാണ് അവസാനമായി പോയത് എന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വാഷിങ് മെഷീന് ഉള്ളിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ വിവാഹം നീണ്ടുപോകുന്നതിനാണ് കൂട്ടിയെ കൊലപ്പെടുത്തിയത് എന്ന് യുവതി പൊലീസിൽ മൊഴി നൽകി. കുട്ടിയെ വാഷിങ് മെഷന്നിലിറക്കിയ ശേഷം പ്രവർത്തിപ്പിച്ചാണ് കൊലപ്പെടുത്തിയത് എന്ന് പ്രതി കുറ്റം സമ്മതിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവേ കാര്‍ തോട്ടിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

June 19, Reading Day: ജൂണ്‍ 19: വായനാദിനം

സ്വരാജിന്റെ പിന്തുണ എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് പിണറായി വിജയന്‍

Israel vs Iran: പോര് കനക്കുന്നു; ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേല്‍, സ്ഥിതി സങ്കീര്‍ണം

Kerala Weather: ഇന്ന് മഴദിനം, പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അടുത്ത ലേഖനം
Show comments