Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരെയെങ്കിലും പുറത്താക്കും എന്ന് പറയുന്ന ഭാഗം കാട്ടിത്തരാമോ ? രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് അമിത് ഷാ

ആരെയെങ്കിലും പുറത്താക്കും എന്ന് പറയുന്ന ഭാഗം കാട്ടിത്തരാമോ ? രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് അമിത് ഷാ
, വെള്ളി, 27 ഡിസം‌ബര്‍ 2019 (15:41 IST)
ഡൽഹി: പൗരത്വ ഭേതഗതി നിയമം മുസ്‌ലിം വിരുദ്ധമാണ് എന്ന് തെളിയിക്കാൻ രാഹുൽ ഗാന്ധുയെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമം ന്യൂനപക്ഷങ്ങൾക്കെതിരാണ് എന്ന് കോൺഗ്രസ് ആളുകളിൽ തെറ്റിദ്ധാരന പരത്തുകയാണ്. ആരുടെയെങ്കിലും പൗരത്വം റദ്ദാക്കും എന്ന് നിയമത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് പറയുന്നത് കാട്ടിത്തരാൻ ഞാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുന്നു എന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ.
 
രാജ്യത്തെ ജനങ്ങളെ ദ്രോഹിക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ ഓരോ നടപടികളും എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്ഥാവനയ്ക്ക് മറുപടിയായാണ് അമിത് ഷായുടെ വെല്ലുവിളി. എൻആർസി ആണെങ്കിലും എൻപിആർ ആണെങ്കിലും രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ ദ്രോഹിക്കാനാണ്. മുൻപ് ഇന്ത്യയും ചൈനയും ഒരേ രീതിയിൽ വളരുന്നു എന്നാണ് ലോകരാജ്യങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ ലോകം ഇപ്പോൾ സംസാരിക്കുന്നത് രാജ്യത്തെ അക്രമങ്ങളെ കുറിച്ചാണ് . ഇന്ത്യയുടെ തെരുവുകൾ സ്ത്രീകൾക്ക് സുരക്ഷിതമല്ലാതായിരിക്കുന്നു എന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
 
അതേസമയം പൗരത്വ ഭേതഗതി നിയമത്തിനെതിരെ വിദ്യാർത്ഥികൾ വീണ്ടും പ്രക്ഷോഭം ആരംഭിച്ചു. ജാമിയ മിലിയ, ജെഎൻയു സർവകലാശാലകളിലെ വിദ്യാർത്ഥികളും ഡിവൈഎഫ്ഐയുമാണ് സമര രംഗത്തുള്ളത്. കോൺഗ്രസും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഭീം ആർമിയുടെ നേതൃത്വത്തിൽ യുപി ഭവനിലേക്ക് നടന്ന മാർച്ച് പൊലീസ് തടഞ്ഞു. ഡൽഹിയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രെയിൻ യാത്രാനിരക്ക് വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്