Publish Date: Fri, 27 Dec 2019 (15:00 IST)
Updated Date: Fri, 27 Dec 2019 (15:06 IST)
റായ്‌പൂർ: നിയമസഭക്കുള്ളിലും രാഷ്ട്രീയ വേദികളിലും പ്രസംഗിക്കൻ മാത്രമല്ല, നൃത്തം ചവിട്ടാനും രാഹുൽ ഗാന്ധിക്കാവും. വയനാട് എംപി രാഹുൽ ഗാന്ധി ആദിവാസികൾക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ ആദിവാസി നൃത്തമഹോത്സവം ഉദ്ഘാടനം ചെയ്യുന്നതിനാണ് രാഹുൽ റായ്‌പൂരിൽ എത്തിയത്. ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം രാഹുൽ ഗാന്ധി ആദിവാസികൾക്കൊപ്പം പരമ്പരാഗത രീതിയിലുള്ള വാദ്യോപകരണവും കയ്യിലേന്തി നൃത്തം ചവിട്ടുകയായിരുന്നു. മറ്റു കോൺഗ്രസ് നേതാക്കളും പിന്നീട് രാഹുലിനൊപ്പം ചേർന്നു.