Webdunia - Bharat's app for daily news and videos

Install App

പ്രണയത്തിൽനിന്നും പിൻ‌മാറിയതിൽ പക, മുൻ‌കാമുകൻ 22കാരിയെ വെടിവച്ചുകൊന്നു

Webdunia
ചൊവ്വ, 23 ഏപ്രില്‍ 2019 (13:04 IST)
തന്നെ വിവാഹം ചെയ്യാൻ വിസമ്മദിച്ചതിലെ പക തീർക്കാൻ യുവതിയെ മുൻ കമുകൻ വെടിവച്ചു കൊന്നു. ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിലെ ബഹുപുര എന്ന ഗ്രാമത്തിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം, ഉണ്ടായത്. സുവിതി എന്ന യുവതിയാണ് മുൻ കാമുകൻ അമിത് കുമാറിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.  
 
സുവിതിയും അമിത് കുമാറും മുൻപ് പ്രണയത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇരുവരും തമ്മിലുള്ള ബന്ധത്തിൽ അകൽച്ചകൾ ഉണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കണം എന്ന് അമിത് യുവതിയോടെ ആവശ്യപ്പെട്ടു എങ്കിലും യുവതി ഇത് നിഷേധിച്ചതോടെ സുവിതിയോട് അമിത് കുമാറിന് പക തുടങ്ങിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 
 
വിവാഹാഭ്യർത്ഥന നിരസിച്ചതോടെ പല തരത്തിൽ പ്രതി യുവതിയെ ഉപദ്രവിക്കാൻ തുടങ്ങിയിരുന്നു. ഇതിനിടെ തിങ്കളാഴ്ച അമിത് യുവതിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ വലിയ പ്രതിഷേധമണ് പ്രദേശത്ത് ഉണ്ടാകുന്നത്. യുവതിയുടെ മൃതദേഹം പൊലീസിന് വിട്ടുനൽകാൻ അനുവദിക്കാതെ പെൺകുട്ടിയുടെ ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു. 
 
പെൺകുട്ടിക്ക് മുൻ കാമുകനിൽ നിന്നും ഭീഷനി ഉണ്ട് എന്ന് അറിയിച്ചിട്ടും പൊലീസ് ഒന്നും ചെയ്തില്ല എന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ചു. പ്രതിക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കും എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വാക്കു നൽകിയതോടെയാണ് മൃതദേഹം പൊസ്റ്റ്മോർട്ടത്തിനായി വിട്ടുനൽകിയത്. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments