പോൺ സിനിമകളിൽ അഭിനയിക്കുന്നത് നിർത്തിയതിന്റെ കാരണം തുറന്ന് പറഞ്ഞ് സണ്ണി ലിയോൺ

ബോളിവുഡ് താരം അർബാസ് ഖാൻ അവതാരകനായി എത്തുന്ന ചാറ്റ് ഷോയിലാണ് സണ്ണി ലിയോണി മനസ്സ് തുറന്നത്.

Webdunia
ചൊവ്വ, 23 ഏപ്രില്‍ 2019 (12:13 IST)
ബോളിവുഡിലെ മിന്നും താരമാണ് സണ്ണി ലിയോണി. സ്ക്രീനിലും പുറത്തും ഒരുപോലെ ആരാധകർക്ക് പ്രിയമാണ് താരത്തെ. എന്നാൽ ആദ്യം സണ്ണി ലിയോണിക്ക് ഒറ്റമേൽവിലാസം മാത്രമാണ് ഉണ്ടായിരുന്നത്. പോൺ താരം. പോൺ സിനിമകളിലൂടെയാണ് സണ്ണി ലിയോണി ബോളിവുഡിൽ എത്തുന്നത്. എന്നാൽ ആരാധക ശ്രദ്ധ നേടിയതിനു പിന്നാലെ സണ്ണി പോൺ ചിത്രങ്ങളിൽ അഭിനയിക്കുന്നത് നിർത്തി. തനിക്ക് പ്രശ്തി നേടിത്തന്ന കരിയർ ഉപൃക്ഷിക്കാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ. പോൺ സിനിമ നിരോധിക്കും എന്ന് മുന്നിൽ കണ്ടാണ് താൻ കരിയർ ഉപേക്ഷിച്ചത് എന്നാണ് സണ്ണി ലിയോണി പറയുന്നത്.
 
ബോളിവുഡ് താരം അർബാസ് ഖാൻ അവതാരകനായി എത്തുന്ന ചാറ്റ് ഷോയിലാണ് സണ്ണി ലിയോണി മനസ്സ് തുറന്നത്. പോൺ നിരോധനം ഭയന്നാണോ കരിയർ വിട്ടത് എന്നായിരുന്നു അർബാസിന്റെ ചോദ്യം.അതിനു സണ്ണി ലിയോണി നൽകിയ മറുപടി ഇങ്ങനെ
 
' കാര്യമായും, ഞാൻ ദീർഘവീഷണമുള്ള ഒരാളാണ്.എന്നാൽ പോൺ സിനിമകളിൽ അഭിനയിച്ചതിൽ തനിക്ക് ഒരു കുറ്റബോധവും തോന്നിയിട്ടില്ലെന്നും സാഹചര്യങ്ങൾ അനുസരിച്ചാണ് ഓരോ തീരുമാനവും എടുത്തതെന്നും സണ്ണി പറഞ്ഞു. പോൺ സിനിമയിൽ അഭിനയിക്കാമെന്ന തീരുമാനം ആ സാഹചര്യത്തിൽ ശരിയായിരുന്നു.പിന്നീട് മാറ്റങ്ങൾ സംഭവിച്ചു. അത് ഉപേക്ഷിച്ച തീരുമാനവും ശരിയായിരുന്നു. 
 
മലയാളികൾക്ക് തന്നോടുള്ള ആരാധന കണ്ട് മലയാളം സിനിമയിൽ സജീവമാവുകയാണ് താരം ഇപ്പോൾ. മമ്മൂട്ടി നായകനായി എത്തിയ മധുരരാജയിലൂടെയാണ് സണ്ണി മലയാളത്തിലേക്ക് എത്തിയത്. സണ്ണിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന രംഗീലയുടെ ചിത്രീകരണവും ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. സന്തോഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന കേരളത്തില്‍ നിര്‍ത്തിവച്ചു; നടപടി കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍

ആദ്യം റോഡ് ശരിയാക്ക്; പാലിയേക്കര ടോള്‍ നിരോധനം വീണ്ടും നീട്ടി

പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു; മരണസംഖ്യ 23 ആയി ഉയര്‍ന്നു

സമാധാന ചര്‍ച്ചകള്‍ തുടങ്ങും മുന്‍പേ ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്: അധികാരം ഒഴിഞ്ഞില്ലെങ്കില്‍ ഉന്മൂലനം ചെയ്യും

അടുത്ത ലേഖനം
Show comments