Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വകാര്യ ക്ലിനിക്കിലെ ചേലാകർമത്തെ തുടർന്ന് രക്തം വാർന്ന് പിഞ്ചു കുഞ്ഞ് മരിച്ചു

സ്വകാര്യ ക്ലിനിക്കിലെ ചേലാകർമത്തെ തുടർന്ന് രക്തം വാർന്ന് പിഞ്ചു കുഞ്ഞ് മരിച്ചു
, വെള്ളി, 1 ജൂണ്‍ 2018 (18:06 IST)
തൃപ്രയാർ: സ്വകാര്യ ക്ലിനിക്കിലെ ചേലാകർമത്തെ തുടർന്ന് പിഞ്ചു കുഞ്ഞ് രക്തം വാർന്നു മരിച്ചു. തളിക്കുളം ഐനിച്ചോട്ടിൽ യൂസുസ് നസീല ദമ്പതികളുടെ 29 ദിവസം മാത്രം പ്രായമായ കുട്ടിയാണ് മരിച്ചത്.  
 
ഇക്കഴിഞ്ഞ 26ന് തളിക്കുളത്തെ ഒരു സ്വകാര്യ ക്ലിനിക്കിൽ കുഞ്ഞിന്റെ ചേലാകർമ്മം നിർവഹിച്ചിരുന്നു. കുഞ്ഞിനെ മുക്കാൽ മണിക്കൂറോളം നിരീക്ഷണത്തിൽ കിടത്തിയ ശേഷം വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. നിരീക്ഷണത്തിലിരിക്കുന്ന സമയത്ത് തന്നെ ചേല കർമ്മം നടത്തിയ ഭാഗത്ത് രക്തം കണ്ടതിനെ തുടർന്ന് മുറിവ് വീണ്ടും കെട്ടിയിരുന്നു.  
 
വീണ്ടും രക്തം വന്നതിനാൽ വൈകിട്ട് എഴരയോടെ വീട്ടുകാർ വീണ്ടും ഡോക്ടറുമായി ബന്ധപ്പെട്ടു. കുട്ടിയുടെ കൈ തട്ടിയതാവും എന്നാണ് ടോക്ടർ പറഞ്ഞത്. തുടർന്നും രക്തം കാണുകയാണെങ്കിൽ  അറിയിക്കാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ പിന്നിട് ഡോക്ടറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും. ഡോക്ടർ ഫോണെടുത്തില്ല എന്ന് ബന്ധുക്കൾ പറയുന്നു.
 
അടുത്ത ദിവസം രാവിലെ വീണ്ടും ഡോക്ടറെ സമീപിച്ചപ്പോൾ മുറിവു കെട്ടിയ ശേഷം മറ്റൊരു സർജനെ സമീപിക്കാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. കുട്ടിയെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലും തൃഷൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രണ്ടിടത്തും ഡോക്ടർമർ അവധിയിലായിരുന്നു. 
 
പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടിയുടെ 93 ശതമാനം രക്തവും നഷ്ടാപ്പെട്ടിരുന്നു. വിദഗ്ധ ചികിതസയിലിരിക്കെ വൈകിട്ട് അഞ്ച് മണിയോടെ കുട്ടി മരണാപ്പെടുകയായിരുന്നു. രക്തശ്രാവമാണ് മരണ കാരണം എന്ന് ഡോക്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർക്കെതിരെ. ജില്ല മെഡിക്കൽ ഓഫീസർക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.    ` 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷമിറക്കിച്ച് പിണറായി; ചെങ്ങന്നൂർ ഫലം എല്ലാ വിമർശനങ്ങൾക്കുമുള്ള മറുപടി