Select Your Language

Notifications

webdunia
webdunia
webdunia
webdunia

ത്രിപുരയിൽ പശുമോഷണം ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു

ത്രിപുരയിൽ പശുമോഷണം ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു

അഭിറാം മനോഹർ

, ചൊവ്വ, 24 ഡിസം‌ബര്‍ 2019 (09:21 IST)
കന്നുകാലികളെ മോഷ്ടിച്ചുവെന്നാരോപിച്ച് ത്രിപുരയിലെ സിപാഹിജാല ജില്ലയിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. 
 
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്കുസമീപമുള്ള ഗൊരുർബന്ദിലാണ് മതിൻ മിയ (29)എന്നയാളെ രണ്ടുപശുക്കളുമായി ഞായറാഴ്ച വെളുപ്പിന് ഗ്രാമവാസികൾ പിടികൂടിയത്. മോഷണാരോപണത്തെ തുടർന്ന് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച ഇയാളെ മേലാഘറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മതിൻ മരിച്ചുവെന്ന് സോനാമുര സബ് ഡിവിഷണൽ പോലീസ് ഓഫീസർ പറഞ്ഞു.
 
മതിന്റെ അച്ഛന്റെ പരാതിയെ തുടർന്ന് രണ്ടാളുടെ പേരിൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. എന്നാൽ പശു മോഷണം പോയതിന് തപൻ ഭൗമിക് എന്നയാളുടെ പേരിൽ മറ്റൊരു കേസും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മതിന്റെ പേരിൽ മുമ്പും പശുമോഷണത്തിന് പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് ധനമന്ത്രാലയം