Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

ത്രിപുരയിൽ കൂട്ടബലാത്സംഗത്തിന് ശേഷം കാമുകനും അമ്മയും തീകൊളുത്തിയ 17കാരി മരിച്ചു

90 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

Tripura

തുമ്പി ഏബ്രഹാം

, ഞായര്‍, 8 ഡിസം‌ബര്‍ 2019 (11:12 IST)
ത്രിപുരയിൽ കൂട്ടബലാത്സംഗത്തിന് ശേഷം കാമുകനും അമ്മയും ചേർന്ന് തീ കൊളുത്തിയ പെൺകുട്ടി മരിച്ചു. 90 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ രാവിലെ ത്രിപുരയിലെ ശാന്റ്ഹിർ ബസാറിൽ വെച്ചായിരുന്നു സംഭവം. 
 
അതീവ ഗുരുതരാവസ്ഥലയിലായിരുന്ന പെൺകുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. 17 വയസുള്ള പെൺകുട്ടിയെയാണ് കാമുകൻ അജോയ് രുദ്ര‌പോളും അമ്മയും ചേർന്ന് തീകൊളുത്തുയത്. നവമാധ്യമങ്ങൾ വഴിയാണ് പെൺകുട്ടി അജോയിനെ പരിചയപ്പെടുന്നത്. ഇത് പ്രണയമായി വളർന്നു. രണ്ട് മാസം മുൻപ് യുവാവ് പെൺകുട്ടിയെ വീട്ടിൽ തടങ്കലിലാക്കി പീഡിപ്പിക്കുകയായിരുന്നു. കൂടാതെ കാമുകൻ പെൺകുട്ടിയെ പലതവണ കൂട്ടുകാർക്ക് കാഴ്‌ചവയ്ക്കുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡൽഹിയിൽ തീപിടുത്തം: ഫാക്ടറി കെട്ടിടത്തിൽ നിന്ന് വീടുകളിലേക്ക് തീപടർന്നു; 35 പേര്‍ കൊല്ലപ്പെട്ടു; രക്ഷാപ്രവർത്തനം തുടരുന്നു