യുവാക്കളെ കൊലപ്പെടുത്തിയ ശേഷം കാമുകിമാരെ തട്ടിക്കൊണ്ടുപോയി - അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
യുവാക്കളെ കൊലപ്പെടുത്തിയ ശേഷം കാമുകിമാരെ തട്ടിക്കൊണ്ടുപോയി - അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
Publish Date: Wed, 31 Oct 2018 (14:36 IST)
Updated Date: Wed, 31 Oct 2018 (14:41 IST)
യുവാക്കളെ കൊലപ്പെടുത്തിയ ശേഷം കാമുകിമാരെ തട്ടിക്കൊണ്ടുപോയി. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലെ ഗഹാരം തര്‍ഗട്ടു ഗ്രാമത്തിലാണ് സംഭവം. പുനൈ ഒറോണ്‍ (20), മംഗള്‍ ദേവ് ഒറോണ്‍ (22) എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. ഗ്രാമത്തിലെ ആദിവാസികളുടെ പ്രാധാന ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ സംഘമാണ് ആക്രമിക്കപ്പെട്ടത്.
യുവാക്കള്‍ക്കൊപ്പം അവരുടെ കാമുകിമാരുമുണ്ടായിരുന്നു. ഇവരെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവാക്കള്‍ ഇടപെടുകയും തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തില്‍ കൊല്ലപ്പെടുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
കടത്തിക്കൊണ്ടു പോയ യുവതികളെക്കുറിച്ച് പൊലീസിന് വിവരങ്ങള്‍ ലഭിച്ചു. ഇവരുടേതെന്ന് കരുതുന്ന വസ്‌ത്രങ്ങളും ആഭരണങ്ങളും കണ്ടെത്തി. ഇവരെത്തിയ ബൈക്കുകള്‍ സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.