Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല കയറാൻ വരുന്ന യുവതികളെ തടയുക അമ്മമാർ, ഇരുമുടിക്കെട്ടും ഏന്തി ആയിരം അമ്മമാർ സന്നിധാനത്തുണ്ടാകും; ബിജെപി തന്ത്രം മെനയുന്നു

ശബരിമല കയറാൻ വരുന്ന യുവതികളെ തടയുക അമ്മമാർ, ഇരുമുടിക്കെട്ടും ഏന്തി ആയിരം അമ്മമാർ സന്നിധാനത്തുണ്ടാകും; ബിജെപി തന്ത്രം മെനയുന്നു
, ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (08:02 IST)
ശബരിമല മണ്ഡലകാലം അടുത്തിരിക്കുകയാണ്. മകരവിളക്കിന്റെ മുന്നോടിയായി ശബരിമല തുറക്കുമ്പോൾ സുപ്രീം കോടതി വിധി പ്രകാരം സ്ത്രീകൾ ശബരിമല സന്ദർശിക്കാൻ എത്തുമെന്ന് റിപ്പോർട്ട്. എന്നാൽ, ഇത്തരത്തിൽ വിധി വിശ്വസിച്ച് സർക്കാരിന്റെ സുരക്ഷാ സൌകര്യങ്ങളോട് കൂടി മല ചവിട്ടാനെത്തുന്ന യുവതികളെ എന്ത് വില കൊടുത്തും തടുക്കാനുള്ള പ്ലാനുകൾ ബിജെപി മെനഞ്ഞു കഴിഞ്ഞു.
 
എല്ലാ ദിവസവും ആയിരം മുതിർന്ന സ്ത്രീകളെ സന്നിധാനത്തെത്തിക്കും. ശബരിമലയിൽ വരുന്ന യുവതികളെ ഇവരെ ഉപയോഗിച്ച് തിരിച്ചയയ്ക്കാനാണ് ബിജെപിയുടെ തീരുമാനം. പുരുഷന്മാർക്ക് പകരം ഇരുമുടിക്കെട്ടുമായി നിൽക്കുന്ന അമ്മമാരെ മുൻ നിർത്തി സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കാനാണ് ബിജെപി തന്ത്രം മെനയുന്നതെന്ന് റിപ്പോർട്ട്. 
 
നട തുറന്നാൽ സന്നിധാനത്ത് അധികസമയം തങ്ങാനോ ശബരിമല സമരക്കാരുടെ കേന്ദ്രമാക്കാനോ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. 24 മണിക്കൂറിൽ അധികം ആർക്കും ശബരിമലയിൽ തമ്പടിക്കാനും അനുവാദമില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനീസ് കമ്പനികൾ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ നിന്നും സ്വന്തമാക്കിയത് 50,000 കോടിയിലേറെ !