Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജാതി പീഡനം; ഡോക്ടറുടെ ആത്മഹത്യയ്ക്ക് പിന്നിൽ സഹപ്രവർത്തകർ, മൂന്ന് പേർ അറസ്റ്റിൽ

ജാതി പീഡനം; ഡോക്ടറുടെ ആത്മഹത്യയ്ക്ക് പിന്നിൽ സഹപ്രവർത്തകർ, മൂന്ന് പേർ അറസ്റ്റിൽ
, ബുധന്‍, 29 മെയ് 2019 (10:44 IST)
ജാതിപീഡനത്തെ തുടര്‍ന്ന് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വനിതാ ഡോക്ടര്‍ പായല്‍ തഡ്‌വി(26) ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റിൽ. പായലിന്റെ ആത്മഹത്യയെ തുടർന്ന് ഒളിവില്‍ പോയ മൂന്ന് വനിത ഡോക്ടര്‍മാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 
 
പായലിന്റെ റൂംമേറ്റ് ഡോ. ഭക്തി മൊഹാറ,ഡോ. ഹേമ അഹൂജ, ഡോ അങ്കിത ഖണ്ഡല്‍വാര്‍ എന്നിവരാണ് പിടിയിലായത്. മുംബൈ നായര്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് പായൽ.
 
ഇക്കഴിഞ്ഞ 22നാ‍ണ് പായൽ ആത്മഹത്യ ചെയ്തത്. നിരന്തരമായ ചൂഷണവും, ജാത്യധിക്ഷേപവുമാണ് രണ്ടാം വര്‍ഷ ഗൈനക്കോളജി വിഭാഗം വിദ്യാര്‍ത്ഥിനിയായ പായലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.
 
പട്ടിക ജാതി, പട്ടിക വര്‍ഗ(അക്രമം തടയല്‍) നിയമം, ആത്മഹത്യാ പ്രേരണ, മഹാരാഷ്ട്ര റാഗിങ് നിരോധന നിയമം, 1999 തുടങ്ങിയ വകുപ്പുകളിലാണ് ഇവരെ അറസ്റ്റു ചെയ്തിരിക്കുന്നതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കായി ഒരുങ്ങുന്നത് ഒന്നരക്കോടിയുടെ ഹൈടെക് അടുക്കള