Select Your Language

Notifications

webdunia
webdunia
webdunia
webdunia

11കാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ 39കാരനെ ആൾക്കൂട്ടം മർദ്ദച്ച് കൊലപ്പെടുത്തി

11കാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ 39കാരനെ ആൾക്കൂട്ടം മർദ്ദച്ച് കൊലപ്പെടുത്തി
, തിങ്കള്‍, 3 ജൂണ്‍ 2019 (13:15 IST)
മദ്യലഹരിയിൽ 11കാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ 39കാരനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. ജലന്ധറിലെ രാമ മാൻഡിക്ക് സമീപത്ത് ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. ആൾക്കൂട്ടത്തിന്റെ മർദ്ദനത്തെ തുടർന്ന് ഗുരുതര പരിക്കുകളേറ്റ 39കാരൻ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിക്കുകയായിരുന്നു.
 
മദ്യലഹരിയിലായിരുന്ന പ്രതി അയൽക്കാരന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി 11കാരിയെ ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ ഈസമയം വീട്ടിലുണ്ടായിരുന്നില്ല പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്തം വാർന്ന നഗ്നയായി കിടക്കുകന്ന പെൺകുട്ടിയെയാന് കണ്ടത്. ഇതോടെ നട്ടുകാർ പ്രതിയെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.   
 
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് നാട്ടുകാരിൽനിന്നും പ്രതിയെ മോചിപ്പിച്ചത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഇയാൾ മരിക്കുകയായിരുന്നു. ഇരയാക്കപ്പെട്ട പെൺകുട്ടിയെ പൊലീസ് ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ പൊലീസ് ജനക്കൂട്ടത്തീനെതിരെ കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും  പ്രതികളെ അറസ്റ്റ് ചെയ്യുക.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്രയ്ക്ക് ചീപ്പ് ആയിരുന്നോ വിനായകൻ? അയ്യങ്കാളിക്ക് പോലും അപമാനം, കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ പറഞ്ഞ് താരം!