മൂന്ന് വയസുകാരിയെ അമ്മാവന്റെ മകന്‍ ബലാത്സംഗം ചെയ്തു; കുട്ടിയുടെ നില അതീവ ഗുരുതരം

ശനി, 14 സെപ്‌റ്റംബര്‍ 2019 (18:43 IST)
മൂന്ന് വയസുകാരിയെ അമ്മാവന്റെ മകന്‍ ബലാത്സംഗം ചെയ്‌തതായി പരാതി. ഉത്തര്‍പ്രദേശിലെ ബാഗ്പത്ത് ജില്ലയിലാണ് സംഭവം. ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമണ്.

ചണ്ഡീഗഢില്‍ താമസിക്കുന്ന അമ്മാവന്റെ മകന്‍ അഞ്ച് ദിവസം മുമ്പാണ് പെണ്‍കുട്ടിയുടെ ഗ്രാമത്തിലെത്തുന്നത്. സംഭവദിവസം മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടു പോയി. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയ ശേഷം ഇയാള്‍ കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്‌തു.

പീഡനത്തിന് ശേഷം പ്രതി രക്ഷപ്പെടുകയും ചെയ്‌തു. അവശനിലയില്‍ കണ്ടെത്തിയ കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി. ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വീട്ടില്‍ തനിച്ചായിരുന്ന 15കാരി ബലാത്സംഗത്തിന് ഇരയായി; 20കാരന്‍ അറസ്‌റ്റില്‍