ഉറങ്ങിക്കിടന്ന ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു, മകള്‍ക്കും പൊള്ളലേറ്റു - യുവാവ് ഒളിവില്‍

ശനി, 14 സെപ്‌റ്റംബര്‍ 2019 (15:27 IST)
കുടുംബവഴക്കിനെ തുടര്‍ന്ന് ഉറങ്ങുകയായിരുന്ന ഭാര്യയുടെ മുഖത്തും ശരീരത്തും യുവാവ് ആസിഡ് ഒഴിച്ചു. പാലക്കാട് ജൈനമേട് നൂർജഹാനാസിൽ സഹാബുദ്ദീന്റെ ഭാര്യ റാബിന്നീസയ്‌ക്കാണ് (36) പൊള്ളലേറ്റത്. ഒളിവില്‍ പോയ ഇവരുടെ ഭര്‍ത്താവ് സഹാബുദ്ദീനെതിരെ പൊലീസ് കേസെടുത്തു.

മുഖത്തും കണ്ണിലും കഴുത്തിലും നെഞ്ചിലുമായി 30 ശതമാനം പൊള്ളലേറ്റ റാബിന്നീസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസിഡ് തെറിച്ച് വീണ് മകളുടെ കൈയും പൊള്ളി.

വെള്ളിയാഴ്‌ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. മറ്റൊരു മുറിയില്‍ മകള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന റാബിന്നീസയുടെ ശീരത്തേക്ക് സഹാബുദ്ദീന്‍ ആസിഡ് ഒഴിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും സഹാബുദ്ദീന്‍ രക്ഷപ്പെട്ടു.

കുടുംബവഴക്കിനേത്തുടർന്നുണ്ടായ വൈരാഗ്യമാണ് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്‌ കാരണമെന്ന് ടൗൺ നോർത്ത് പൊലീസ് പറഞ്ഞു. കോയമ്പത്തൂരിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് സഹാബുദ്ദീൻ. ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം തലയിൽ വന്ന മുഴ കൊമ്പായി മാറി; അവസാനം ഡോക്‌ടർ ചെയ്തത്