അമ്മയുടെ അറിവോടെ ആറ് വയസുകാരിയെ സഹോദരന്മാർ പീഡിപ്പിച്ചുകൊന്നു

വ്യാഴം, 22 ഓഗസ്റ്റ് 2019 (13:14 IST)
അമ്മയുടെ അറിവോടെ ആറ് വയസുകാരിയെ സഹോദരന്മാർ ചേർന്ന് പീഡിപ്പിച്ചുകൊന്നു. ഉത്തർപ്രദേശിലെ ലക്ഷ്മിപുർ ഖേരി ജില്ലയിലാണ് സംഭവം. പന്ത്രണ്ടും പതിനഞ്ചും വയസുള്ള സഹോദരന്മാരാണ് കുട്ടിയെ കൊലപ്പെടുത്തിയത്.

കേസെടുത്ത പൊലീസ് അമ്മയെയും ആണ്‍‌മക്കള്‍ക്കളെയും കസ്‌റ്റഡിയിലെടുത്തു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, പോക്‍സോ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

വീടിനോട് ചേര്‍ന്ന് കളിച്ചു കൊണ്ടിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടിയെ ചൊവ്വാഴ്‌ച മുതല്‍ കാണാതാകുകയായിരുന്നു. വിവരം സമീപവാസികളും ബന്ധുക്കളും അറിഞ്ഞതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

പൊലീസ് ചൊവ്വാഴ്‌ച രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. അമ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്‌തതോടെയാണ് പീഡനവിവരം വ്യക്തമായത്.

ആൺമക്കൾ മകളെ പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നുവെന്ന് അമ്മ കുറ്റസമ്മതം നടത്തി. വീട്ടിൽ നിന്നും 200 മീറ്റർ അകലെയുള്ള വിജനമായ സ്ഥലത്ത് മൃതദേഹം മറവ് ചെയ്‌തെന്നും താന്‍ ഇതിന് കൂട്ട് നിന്നെന്നും അവർ പൊലീസിനോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ചാക്കോയെ വെറുതെ വിട്ടത് എന്തുകൊണ്ട്? കോടതിയെ സമീപിക്കുമെന്ന് കെവിന്റെ അച്ഛൻ