Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഴുവയസുകാരിയുടെ വയറുകീറി കരൾ ചൂഴ്ന്നെടുത്തു, കണ്ണില്ലാത്ത ക്രൂരത യു പിയില്‍

ഏഴുവയസുകാരിയുടെ വയറുകീറി കരൾ ചൂഴ്ന്നെടുത്തു, കണ്ണില്ലാത്ത ക്രൂരത യു പിയില്‍
, ചൊവ്വ, 17 നവം‌ബര്‍ 2020 (10:39 IST)
കാൺപൂർ: ഉത്തർ പ്രദേശിലെ കാൺപൂരിൽ അന്തവിശ്വാസത്തിന്റെ പേരിൽ ഏഴുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി. വയറു കീറി ആന്തരികാവയവങ്ങൾ പുറത്തെടുത്തായിരുന്നു കണ്ണില്ലാത്ത ക്രൂരത. വർഷങ്ങളായി കുട്ടികൾ ഇല്ലാത്ത ദമ്പതികൾ പെൺകുട്ടിയുടെ കരൾ ഭക്ഷിച്ചാൽ കുട്ടികൾ ഉണ്ടാകുമെന്ന അന്തവിശ്വാസത്തെ തുടർന്നാണ് കൊലപാതം. കൊലപ്പെടുത്തുന്നതിന് മുൻപ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി പൊലീസ് പറയുന്നു.
 
ഭദ്രസ് ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടിയുടെ കരളിനായി ദമ്പതികൾ ക്വട്ടേഷൻ നൽകിയിരുന്നു. കരൾ ലഭിച്ച ശേഷം ആഭിചാരം നടത്താനായിരുന്നു പദ്ധതി. ശനിയാഴ്ച വീടിന് മുൻപിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതാവുന്നത്. പിന്നീട് വയർ പിളർന്ന നിലയിൽ പെൺക്കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെൺകുട്ടിയുടെ അയൽവാസികളായ അങ്കുൽ, ബീരാൻ. എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരത പുറത്തുവന്നത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആന്തരിക അവയവങ്ങൾ ഇവർ ദമ്പതികൾക്ക് കൈമാറിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 മണിക്കൂറിനിടെ 29,164 പേർക്ക് രോഗബാധ, 40,791 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 89 ലക്ഷത്തിലേയ്ക്ക്