Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഹാർ തെരഞ്ഞെടുപ്പിലെ തിരിച്ചടി: എഐ‌സിസി സ്പെഷ്യൽ കമ്മറ്റി ഇന്ന് ഡൽഹിയിൽ ചേരും

ബിഹാർ തെരഞ്ഞെടുപ്പിലെ തിരിച്ചടി: എഐ‌സിസി സ്പെഷ്യൽ കമ്മറ്റി ഇന്ന് ഡൽഹിയിൽ ചേരും
, ചൊവ്വ, 17 നവം‌ബര്‍ 2020 (08:23 IST)
ഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ പാർട്ടിയിൽനിന്നും തന്നെ കടുത്ത വിമർശനങ്ങൾ നേരിടുന്നതിനിടെ എഐ‌സിസി സ്പെഷ്യൽ കമ്മറ്റി ഇന്ന് യോഗം ചേരും. പാർട്ടി താൽകാലിക അധ്യക്ഷ സോണിയ ഗാന്ധിയെ സാഹായിയ്ക്കുന്നതിനായി നിയോഗിച്ച കമ്മറ്റിയാണ് വീഡിയോ കോൺഫറസിങ് യോഗം ചേരുന്നത്.  
 
ബിഹാർ തെരഞ്ഞെടുപ്പിലെ തിരിച്ചടിയും, പാർട്ടി നേതൃത്വത്തിനെതിരായ കപിൽ സിബലിന്റെ വിമർശനവും യോഗത്തിൽ ചർച്ചയായേക്കും. എകെ ആന്റണി, അഹമ്മദ് പട്ടേൽ, കെസി വേണുഗോപാൽ, അംബിക സോണി, മുകുൾ വാസ്‌‌നിക്, രൺദീപ് സിങ് സുർജേവാല, എന്നിവരടങ്ങിയതാണ് സ്പെഷ്യൽ കമ്മറ്റി. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള അഹമ്മട്ട് പട്ടേൽ യോഗത്തിൽ പങ്കെടുത്തേയ്ക്കില്ല  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, ആറുജില്ലകളിൽ യെല്ലോ അലർട്ട്