ചുമച്ചത് ഇഷ്‌ടമായില്ല; വയോധികന്റെ തല അടിച്ചു പൊട്ടിച്ച യുവാവ് അറസ്‌റ്റില്‍

ചുമച്ചത് ഇഷ്‌ടമായില്ല; വയോധികന്റെ തല അടിച്ചു പൊട്ടിച്ച യുവാവ് അറസ്‌റ്റില്‍

Webdunia
തിങ്കള്‍, 26 നവം‌ബര്‍ 2018 (14:17 IST)
വീട്ടുമുറ്റത്തിരുന്ന് ചുമച്ച വയോധികന്റെ തല അടിച്ചുപൊട്ടിച്ചു. തൃക്കൊടിത്താനം അരമലക്കുന്ന് രാജീവ് ഗാഡി കോളനിയിൽ രാജപ്പനെയാണ് (72) സമീപവാസിയായ യുവാവ് ആക്രമിച്ചത്. സംഭവത്തില്‍ സിഎൻ അഭിജിത്തിനെ (24) പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ഞായറാഴ്‌ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. വീടിന്റെ മുന്നില്‍ വിശ്രമിക്കുകയായിരുന്ന രാജപ്പന്‍  ചുമച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തന്നെ പരിഹസിച്ചാണ് ചുമച്ചതെന്ന് ആരോപിച്ച് അഭിജിത്ത് തര്‍ക്കമുണ്ടാക്കുകയും തുടര്‍ന്ന് വീട്ടില്‍ നിന്ന് കമ്പിവടിയുമായി എത്തി രാജപ്പനെ ആക്രമിക്കുകയായിരുന്നു.

തലയിലും പുറത്തും അടിയേറ്റ് നിലത്ത് വീണ രാജപ്പന്‍ നിലവിളിച്ചതോടെയാണ് സമീപവാസികള്‍ വിവരമറിഞ്ഞത്. ആളുകള്‍ ഓടിക്കൂടിയതോടെ അഭിജിത്ത് രക്ഷപ്പെട്ടു. രാജപ്പന്റെ ബന്ധുക്കള്‍ വിവരം പൊലീസിനെ അറിയിച്ചതോടെ
പ്രതിയെ പിടികൂടുകയായിരുന്നു.

നിരവധി അടിപിടിക്കേസുകളിലെ പ്രതിയാണ് അഭിജിത്ത് കഞ്ചാവിന് അടിമയാണെന്നും രാ‍ജപ്പനെ ആക്രമിക്കുമിക്കുന്നതിനു മുമ്പ് ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

അടുത്ത ലേഖനം
Show comments