Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപിയെ നിലയ്‌ക്കു നിറുത്തിയ യതീഷ് ചന്ദ്രയെ സ്ഥലംമാറ്റിയോ ?; പ്രതികരണവുമായി എസ്‌പി രംഗത്ത്

ബിജെപിയെ നിലയ്‌ക്കു നിറുത്തിയ യതീഷ് ചന്ദ്രയെ സ്ഥലംമാറ്റിയോ ?; പ്രതികരണവുമായി എസ്‌പി രംഗത്ത്

ബിജെപിയെ നിലയ്‌ക്കു നിറുത്തിയ യതീഷ് ചന്ദ്രയെ സ്ഥലംമാറ്റിയോ ?; പ്രതികരണവുമായി എസ്‌പി രംഗത്ത്
നിലയ്‌ക്കല്‍ , തിങ്കള്‍, 26 നവം‌ബര്‍ 2018 (13:50 IST)
ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ സന്നിധാനത്തും പ്രദേശത്തും പ്രതിഷേധം നടത്തുന്ന ബിജെപി നേതാക്കള്‍ക്ക് നേരെ നടപടി സ്വീകരിച്ച എസ്‌പി യതീഷ് ചന്ദ്രയെ സ്ഥലംമാറ്റി എന്ന വാർത്തകള്‍ പ്രചരിച്ചിരുന്നു.

തൃശൂരിലേക്ക് സ്ഥലംമാറ്റിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച പശ്ചാത്തലത്തില്‍ പ്രതികരണവുമായി നിലയ്‌ക്കലിന്റെ സുരക്ഷാ ചുമതലയുള്ള യതീഷ് ചന്ദ്ര രംഗത്തുവന്നു.

ഡ്യൂട്ടിയുടെ ഭാഗമായി നിലയ്‌ക്കലിലും തൃശൂരും ഇപ്പോഴും താനുണ്ട്. നിലയ്‌ക്കലില്‍ സ്ഥിഗതികള്‍ പൂര്‍ണ്ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണുള്ളത്. ഭക്തരുടെ ആവശ്യപ്രകാരം ചില ഇളവുകള്‍ കൊണ്ടുവന്നിരുന്നു. നിരോധനാജ്ഞ പിൻവലിക്കുന്നത് കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് യാതൊരു തടസവുമില്ലാതെ ഭഗവാനെ തൊഴുത് പോകാനുള്ള അവസരമുണ്ട്. പ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാല്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ട്. കൂടുതല്‍ ആളുകള്‍ വരും ദിവസങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ എസ്‌പി വ്യക്തമാക്കി.

ശബരിമലയിലെ സ്‌ത്രീ പ്രവേശന ഉത്തരവ് മുതലെടുക്കാനു ബിജെപിയുടെ ശ്രമങ്ങള്‍ക്ക് വിഘാതമായി നില്‍ക്കുന്നത് യതീഷ് ചന്ദ്രയാണ്. എസ്‌പിക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ബിജെപി ഉയര്‍ത്തിയിരുന്നു.

ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെയും ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ അറസ്‌റ്റും കേന്ദ്രമന്ത്രി പൊന്‍ രാധകൃഷ്‌നുമായി നടന്ന സംഭാഷണവും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറായ യതീഷ് ചന്ദ്രയെ വാര്‍ത്തകളില്‍ നിറച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റേപ്പ് ചെയ്യപ്പെട്ട സ്ത്രീകൾ പിന്നീട് പുഞ്ചിരിച്ചാൽ 'നടന്നത് റേപ്പല്ല, സെക്സാണ് ' എന്ന് അവർ പറയും!