Webdunia - Bharat's app for daily news and videos

Install App

ഭാര്യയെ അടിച്ചുകൊന്ന് കത്തിച്ചു; തൊണ്ണൂറ്റൊന്നുകാരൻ പിടിയിൽ - കൊല നടത്തിയത് സിനിമാ സ്‌റ്റൈലില്‍

ഭാര്യയെ അടിച്ചുകൊന്ന് കത്തിച്ചു; തൊണ്ണൂറ്റൊന്നുകാരൻ പിടിയിൽ - കൊല നടത്തിയത് സിനിമാ സ്‌റ്റൈലില്‍

Webdunia
വെള്ളി, 31 ഓഗസ്റ്റ് 2018 (08:34 IST)
മൂന്നുദിവസം മുമ്പ് കാണാതായ വയോധികയെ കൊലപ്പെടുത്തി കത്തിച്ച നിലയില്‍. വെള്ളിക്കുളങ്ങര മുക്കാട്ടുകരക്കാരൻ ചെറിയക്കുട്ടിയുടെ (91) ഭാര്യ കൊച്ചുത്രേസ്യയാണ് (80) കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ചെറിയക്കുട്ടിയാണ് ഭാര്യയെ കൊലപ്പെടുത്തിയത്.

വെള്ളിക്കുളങ്ങര -ചാലക്കുടി റോഡിലെ കമലക്കട്ടിയിലുള്ള വീട്ടിലാണ് സംഭവം.അമ്മയെ കാണാനില്ലെന്ന് മക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്.

കുടുംബ് വഴക്കിനിടെ ചെറിയക്കുട്ടി കൊച്ചുത്രേസ്യയെ മര്‍ദ്ദിക്കുകയായിരുന്നു. വടി ഉപയോഗിച്ച് തലയ്‌ക്കടിച്ചപ്പോഴാണ് കൊച്ചുത്രേസ്യ കൊല്ലപ്പെട്ടത്. മരണം സംഭവിച്ചുവെന്ന് വ്യക്തമായതോടെ വീടിന്റെ മുകൾനിലയിലെ മുറിയില്‍ നിന്ന് ഗോവണിപ്പടിയിലൂടെ മൃതദേഹം വലിച്ച് താഴെയിറക്കി വീടിനോട് ചേർന്നുള്ള വിറകുപുരയില്‍ എത്തിച്ച് കത്തിക്കുകയായിരുന്നു.

മുറിയില്‍ രക്തക്കറയും ചോരപ്പാടുള്ള കണ്ടെത്തിയതാണ് കൊച്ചുത്രേസ്യയിലേക്ക് അന്വേഷണം എത്താന്‍ കാരണമായത്. ഗോവണിപ്പടിയിലെ ചോരപ്പാടുകൾ തുടച്ചുകളയാൻ ശ്രമിച്ചിട്ടുണ്ട്. മൃതദേഹം പെട്രോൾ ഒഴിച്ചാണ് കത്തിച്ചത്. കത്തിക്കുന്നതിനു മുമ്പ് കൊച്ചുത്രേസ്യയുടെ കഴുത്തിൽ നിന്ന് സ്വർണമാല അഴിച്ചെടുത്ത് പ്രതി വീടിന് സമീപം കുഴിച്ചിട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി യുകെ

അമ്മയുടെ മുന്നില്‍ വെച്ച് കാമുകന്‍ രണ്ടര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

വേടന്റെ പരിപാടിയിലുണ്ടായത് 1,75,552 രൂപയുടെ നാശനഷ്ടം, പൈസ തരണം, പട്ടികജാതി വികസന വകുപ്പിന് നഗരസഭയുടെ നോട്ടീസ്

കേരളത്തില്‍ വന്‍ തട്ടിപ്പ്; ജി പേ, യുപിഐ ആപ്പുകള്‍ വഴി പണം സ്വീകരിക്കുന്നവര്‍ സൂക്ഷിക്കുക

ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടിക്കൂട്ട് യുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കശ്മീരില്‍ പ്രശ്‌നമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു എന്നും ആരോപണം

അടുത്ത ലേഖനം
Show comments