ക്രിക്കറ്റ് മത്സരത്തിനിടെ കുട്ടികൾ തമ്മിൽ വെടിവെപ്പ്; അഞ്ച് കുട്ടികൾക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

വ്യാഴം, 30 ഓഗസ്റ്റ് 2018 (16:44 IST)
നോയിഡ: ക്രിക്കറ്റ് മത്സരത്തിനിടെ കുട്ടികൾ തമ്മിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ബുധനാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതിനിടെയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിക്കുകയായിരുന്നു.
 
എവിടെ നിന്നാണ് കുട്ടികൾക്ക് തോക്ക് ലഭിച്ചതെന്ന് വ്യക്തമല്ല. വെടിവെപ്പിൽ മുഹമ്മദ് റിസ്‌വാന്‍, നസീം, മുഹമ്മദ് ആരിഫ്, വഖില്‍ ഖാന്‍, ഉമര്‍ ഖാന്‍ എന്നിവര്‍പ്പ് പരിക്കേറ്റു. ഇതിൽ മുഹമ്മദ് റിസ്വാന്റെ നില ഗുരുതരമാണെന്ന് പൊലീസ് വ്യക്തമാക്കി.
 
റിസ്വാന്റെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് അഞ്ചുപേർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെ ഐ പി സി 307, 147, 148, 149 എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. വെടിയുതിർത്തവരെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇന്ത്യയുടെ അഭിമാന പദ്ധതി ചാന്ദ്രയാൻ-2 ജനുവരിയിൽ കുതിച്ചുയരും