രാജ്യത്ത് വീണ്ടും ആൾക്കൂട്ടക്കൊല: യു പിയിൽ പശുമോഷ്ടാവെന്നാരോപിച്ച് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

വ്യാഴം, 30 ഓഗസ്റ്റ് 2018 (14:45 IST)
ലക്‌നോ: രാജ്യത്ത് ആൾകൂട്ടക്കൊലകൾ തുടർക്കഥയാവുകയാണ്.  ഉത്തര്‍പ്രദേശ് ബറേലിയിലെ ഭോലാപുര്‍ ഹിന്ദോലിയ ഗ്രാമത്തില്‍ പശുക്കളെർ മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് 20 കാരനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തി. ഷാരൂഖ് എന്ന യുവാവിനെയാണ് അൻപതോളം വരുന്ന ആൽക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്.
 
സുഹൃത്തുക്കളോടൊപ്പം ബന്ദുവീട്ടിലേക്ക് പോകുന്നതിനിടെ ബുധനാഴ്ച അർധ രാത്രിയിലാണ് സംഭവം ഉണ്ടായത്. അക്രമത്തിൽ നിന്നും മറ്റു മൂന്നുപേർ ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് ഷാരൂഖിനെ ആശുപത്രിയിലാക്കുന്നത്. എന്നാൽ ചികിത്സക്കിടെ ഇയാൾ മരണപ്പെടുകയായിരുന്നു.
 
അതേ സമയം അക്രമിസംഘത്തിന്റെ പരാതി അതേ പടി ആവർത്തിക്കുകയാണ് പൊലീസ്. പശുവിനെ മോഷ്ടിക്കുന്നതിനിടെ യുവാവിനെ നാട്ടുകാർ പിടികൂടി ഏൽപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പരയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ഉത്തർപ്രദേശിൽ വീണ്ടും പശുവിന്റെ പേരിൽ ആൾക്കൂട്ടക്കൊല; യുവാവ് കൊല്ലപ്പെട്ടു - ആക്രമിച്ചത് അമ്പതോളം പേര്‍