Webdunia - Bharat's app for daily news and videos

Install App

ജീവനക്കാരിയുമായി സ്‍കൂള്‍ പരിസരത്ത് ശാരീരികബന്ധം; അധ്യാപകനെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു

Webdunia
ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (20:23 IST)
അംഗനവാടി ജീവനക്കാരിക്കൊപ്പം സ്‍കൂള്‍ പരിസരത്ത് വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപകനെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു. നാമക്കല്‍ എസ് ഉദുപ്പം ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‍കൂളിന് സമീപത്താ‍ണ് സംഭവം. ശരവണന്‍ എന്ന അധ്യാപകനാണ് പിടിയിലായത്.

ശരവണനും അംഗനവാടി ജീവനക്കാരിയും തമ്മില്‍ മുമ്പും ബന്ധമുണ്ടായിരുന്നു. പലതവണ ഇവരെ പിടികൂടിയിരുന്നു.  ചൊവ്വാഴ്‌ച വൈകിട്ട് അധ്യാപകനും ജീവനക്കാരിയും സ്‍കൂളില്‍ ഉണ്ടെന്നറിഞ്ഞ് എത്തിയ നാട്ടുകാരാണ് ഇരുവരെയും പിടികൂടി മര്‍ദ്ദിച്ചത്. പൊലീസ് എത്തിയ ശേഷമാണ് ശരവണനെ നാട്ടുകാര്‍ മോചിപ്പിച്ചത്.

അംഗനവാടി ജീവനക്കാരിയുമായുള്ള ബന്ധത്തില്‍ അധ്യാപകനെ മുമ്പ് താക്കീത് ചെയ്‌തിരുന്നുവെന്നും നിലവിലെ സംഭവത്തില്‍ ശരവണന് നോട്ടീസ് നല്‍കി. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് നടപടിയുണ്ടാകുമെന്നും സ്‌കൂളിലെ പ്രധാനധ്യാപകന്‍ വ്യക്തമാക്കി.

ജീവനക്കാരിക്കെതിരെ നടപടിയാവശ്യപ്പെട്ട് അംഗനവാടി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അധ്യാപനുമായി ഇവര്‍ക്ക് വഴിവിട്ട ബന്ധം ഉണ്ടെന്നും പലവട്ടം മോശമായ സാഹചര്യത്തില്‍ ഇരുവരെയും കണ്ടെത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം