അമ്മ ഉറങ്ങിക്കിടക്കവെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകൻ ശ്രമം, വീഡിയോ !

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (20:13 IST)
അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ പിടിയിൽ. ചൊവ്വാഴ്ച രാത്രി ലുധിയാനയിലാണ് സംഭവം ഉണ്ടയത്. കുട്ടിയെ എടുക്കുന്നതിനിടയിൽ അമ്മ ഞെട്ടി ഉണർന്നതോടെയാന് ശ്രമം പരാജയപ്പെട്ടത് സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കുട്ടിയെ തട്ടിയെടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. 
 
വീടിന് പുറത്ത് കട്ടിലിൽ ഉറങ്ങുകയായിരുന്നു അമ്മയും കുഞ്ഞും. ഇതിനിടയിൽ സാധനങ്ങൾ കൊണ്ടുപോകുന്ന സൈക്കിൾ റിക്ഷയിൽ എത്തിയ ആൾ കുഞ്ഞിനെ അമ്മയുടെ സമീപത്തുനിന്നും എടുക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ അമ്മയും കൂടുയുണ്ടായിരുന്ന ബന്ധുവായ സ്ത്രീയും ഞെട്ടി ഉണർന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ പ്രതി സൈക്കിൾ റിക്ഷയിൽ രക്ഷപ്പെടുകയായിരുന്നു. 
 
എന്നാൽ പ്രതി അധികം ദൂരം താണ്ടുന്നതിന് മുൻപ് തന്നെ സമീപവാസികൾ പിടികൂടി. നാട്ടുകാർ പ്രതിയെ പിന്നീട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മുൻനിശ്ചയ പ്രകാരമാന് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പ്രതി എത്തിയത് എന്നും എല്ലാവരും ഉറങ്ങി എന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് പ്രതി കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ചത് എന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments