അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരു വർഷം; മുഴുവന്‍ പ്രതികളേയും പിടികൂടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് അച്ഛന്‍

Webdunia
ചൊവ്വ, 25 ജൂണ്‍ 2019 (12:03 IST)
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് ആയിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. അഭി കൊല്ലപ്പെട്ടിട്ട് ഒരു വർഷമാവുകയാണ്. എന്നിട്ടും സംഭവത്തിൽ പ്രതികളെ പിടി കൂടാത്തതിൽ പ്രതിഷേധമറിയിച്ച് കുടുംബം രംഗത്ത്. 
 
മുഴുവന്‍ പ്രതികളേയും ഇതുവരെ പിടികൂടാനായിട്ടില്ല. ഒരു വര്‍ഷമായിട്ടും മുഴുവന്‍ പ്രതികളേയും പിടികൂടാനായില്ലെന്നും മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്ത് ശിക്ഷിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്നും പിതാവ് മനോഹരന്‍ പറഞ്ഞു.
 
അഭിമന്യുവിനെ കുറിച്ചുള്ള നാന്‍ പെറ്റ മകന്‍ എന്ന സിനിമയെ കുറിച്ച് മന്ത്രി എം.എം മണി ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിനു താഴെ അന്വേഷണത്തിലെ അതൃപ്തി അറിയിച്ച് അഭിമന്യുവിന്റെ അമ്മാവന്‍ കമന്റിട്ടു. അഭിമന്യു മരിച്ച് ഒരു വര്‍ഷം ആകാറായി. ചില പ്രതികള്‍ വിദേശത്തേക്ക് കടന്നെന്ന് പറയപ്പെടുന്നു. അന്വേഷണം എവിടം വരെയായി എന്നറിയില്ല. പോലീസുകാരെ മൊബൈലില്‍ ബന്ധപ്പെട്ടിട്ട് അവര്‍ പ്രതികരിക്കുന്നില്ല. മന്ത്രിയില്‍ നിന്ന് മറുപടി പ്രതീക്ഷിക്കുന്നു എന്നായിരുന്നു കമന്റ്.
 
2018 ജൂലായ് രണ്ടിനാണ് മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഭിമന്യു കൊല്ലപ്പെട്ടത്. കേസില്‍ ഇരുപതോളം പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയിരുന്നു. എന്നാൽ, അഭിമന്യുവിനെ കൊലപ്പെടുത്തിയ ആളെ മാത്രം ഇതുവരെയായിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്: വിജയ് രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കും, സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ടിവികെ

ട്രംപിനെതിരെ ലക്ഷങ്ങൾ തെരുവിൽ, അമേരിക്കയെ പിടിച്ചുകുലുക്കി 'നോ കിങ്സ്' പ്രക്ഷോഭം

പശ്ചിമേഷ്യൻ സംഘർഷം: സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണത്തെ അപലപിച്ചു

അമേരിക്ക തയ്യാറെടുക്കുന്നത് കരയുദ്ധത്തിനോ?, 3,500 സൈനികരുമായി യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ

ഇസ്രായേലിനെതിരെ ഹൂത്തികളും യുദ്ധരംഗത്ത്, യുദ്ധം വ്യാപിക്കുന്നു, ചർച്ചാ ശ്രമങ്ങളുമായി പാകിസ്ഥാൻ

അടുത്ത ലേഖനം
Show comments