കുറച്ചു കാലമായി വാർത്ത മാധ്യമങ്ങൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയം മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശനമായിരുന്നു. ബിജെപി സ്ഥാനാർഥി ആയി മോഹൻലാൽ തിരുവനന്തപുരത്തെത്തുമെന്നും ഇതിനായി ബിജെപി ശ്രമ തുടങ്ങിയെന്നുമെല്ലാം വാർത്തകൾ ഉണ്ടായിരുന്നു.
എന്നാൽ, ഈ ബിജെപി സ്വപ്നങ്ങൾ എല്ലാം മോഹൻലാൽ, ഒറ്റ വാർത്ത സമ്മേളനത്തിലൂടെ ബിജെപിയുടെ മോഹങ്ങൾ മുഴുവൻ കടപുഴകി വീഴ്ത്തി. തന്റെ മേഖല രാഷ്ട്രീയം അല്ല എന്ന് മോഹൻലാൽ പറഞ്ഞു. രാഷ്ട്രീയത്തിലേക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, മോഹൻലാൽ ഒരു കമ്മ്യുണിസ്റ്റ് ആയിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അനിൽ പി നെടുമങ്ങാട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കുറിച്ച വാർത്ത ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ‘ഞാൻ പഠിച്ചത് എം ജി കോളേജിലാണ് . S Fl ആയത് കൊണ്ട് പരീക്ഷ പോലും എഴുതാൻ പറ്റീട്ടില്ല. പക്ഷേ കേട്ടിട്ടുണ്ട് എം ജി കോളേജിൽ എസ് എഫ് ഐ യുടെ പ്രതാപകാലം ഇങ്ങേര് ഉള്ളപ്പോ ആയിരുന്നു എന്ന് മോഹൻലാൽ ആയിരുന്നു അന്ന് sfi യുടെ നേതാവ്. ക്രിക്കറ്റ് ഫുട്ബോൾ ഗുസ്തി കപ്പ് എപ്പോഴും എംജി കോളേജിൽ കൊണ്ടുവരുന്നതും, ഇനി പിന്നെ രാഷ്ട്രീയ ചിന്താഗതിയിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ പോലും എന്തിനാ ഇങ്ങേരെ നിർബന്ധിച്ച് സംഘിയാക്കുന്നത് കമ്മികളെ‘ - എന്നാണ് അനിൽ കുറിച്ചത്.