പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്ന വാനില്‍ നിന്ന് പുറത്തേക്ക് ചാടിയ ഗര്‍ഭിണി മരിച്ചു
ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്ന വാനില്‍ നിന്ന് പുറത്തേക്ക് ചാടിയ ഗര്‍ഭിണി മരിച്ചു
Publish Date: Tue, 05 Dec 2017 (10:43 IST)
Updated Date: Tue, 05 Dec 2017 (10:46 IST)
തെലങ്കാനയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാനില്‍ വച്ച് ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. രക്ഷപ്പെടാനായി വാനില്‍ നിന്നും പുറത്തേക്ക് ചാടിയ യുവതി മരിച്ചു. നാടിനെ മൊത്തം നടുക്കിയ സംഭവം നടന്നത് റാവേലി ജില്ലയിലെ തൂപ്രം ദേശീയപാതയില്‍ രാത്രിയായിരുന്നു.
യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഹൈദരാബാദിനടുത്തുള്ള ഗ്രാമത്തിലേക്ക് ബസ്സ് കിട്ടാത്തതിനെത്തുടര്‍ന്ന് മകളോടൊപ്പമാണ് ഏഴ് മാസം ഗര്‍ഭിണിയുമായ യുവതി വാനില്‍ കയറിയത്. തൂപ്രാന്‍ എത്തിയപ്പോള്‍ യുവതിയോട് വാനിന്റെ ഡ്രൈവര്‍ ടോള്‍ ഫീസ് നല്‍കാന്‍ ആവശ്യപ്പെടുകയും പിന്നീട് ക്ലീനറും ഡ്രൈവറും പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി പുറത്തേക്ക് ചാടി ശേഷം മകളെയും ഇരുവരും പുറത്തേക്കെറിഞ്ഞു. പൊലീസ് കുട്ടിയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ മാനസികാവസ്ഥ കണക്കിലെടുത്ത് പിന്‍മാറുകയായിരുന്നു.
AISWARYA
Publish Date: Tue, 05 Dec 2017 (10:43 IST)
Updated Date: Tue, 05 Dec 2017 (10:46 IST)