Select Your Language

Notifications

webdunia
webdunia
webdunia
webdunia

അത് നീചമായ ഇടപെടല്‍; കോഹ്‌ലി ട്രിപ്പിള്‍ അടിക്കാതിരുന്നതിന് കാരണം ഇതോ ? - വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരം

അത് നീചമായ ഇടപെടല്‍; കോഹ്‌ലി ട്രിപ്പിള്‍ അടിക്കാതിരുന്നതിന് കാരണം ഇതോ ? - വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരം

അത് നീചമായ ഇടപെടല്‍; കോഹ്‌ലി ട്രിപ്പിള്‍ അടിക്കാതിരുന്നതിന് കാരണം ഇതോ ? - വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരം
ന്യൂഡല്‍ഹി , തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (19:35 IST)
അന്തരീക്ഷ മലിനീകരണം ശ്വാസംമുട്ടിച്ചുവെന്ന ശ്രീലങ്കന്‍ താരങ്ങളുടെ ആരോപണത്തിന് ചുട്ട മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്രര്‍ സെവാഗ്. ഇന്ത്യക്കെതിരായ പരമ്പരയിലെ അവസാന ടെസ്‌റ്റിലെ രണ്ടാം ദിവസം ലങ്കന്‍ താരങ്ങള്‍ക്ക് അന്തരീക്ഷ മലിനീകരണം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി തോന്നാന്‍ കാരണം വിരാട് കോഹ്‌ലിയുടെ ബാറ്റിംഗായിരുന്നു. അദ്ദേഹത്തെ ട്രിപ്പിള്‍ സെഞ്ചുറി അടിപ്പിക്കാതിരിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും വീരു പറഞ്ഞു.

മാരക ഫോമില്‍ കളിച്ച കോഹ്‌ലിയെ ട്രിപ്പിള്‍ അടിപ്പിക്കാതിരിക്കാനുള്ള തന്ത്രമാണ് ലങ്ക പുറത്തെടുത്തത്. പുറത്താക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ കോഹ്‌ലിയെ എങ്ങനെയും തടഞ്ഞു നിര്‍ത്തുക എന്നത് അവരുടെ ആവശ്യമായിരുന്നു. ഡല്‍ഹിയിലെ അന്തരീക്ഷം മോശമായിരുന്നുവെങ്കില്‍ രണ്ടു ദിവസം മുമ്പ് തന്നെ കളി ഇവിടെ നിന്നും മാറ്റിവെക്കണമെന്ന് ലങ്കന്‍ താരങ്ങള്‍ക്ക് പറയാമായിരുന്നുവെന്നും സെവാഗ് വ്യക്തമാക്കി.

ഡല്‍ഹിയില്‍ നിന്നും കളി മാറ്റിവെക്കണമെന്ന് ബിസിസിഐയോട് ലങ്ക ആവശ്യപ്പെട്ടില്ല. കോഹ്‌ലി ബാറ്റ് ചെയ്‌തപ്പോള്‍ മാസ്‌ക് അണിഞ്ഞ ലങ്കന്‍ താരങ്ങള്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ എന്തുകൊണ്ട് മാസ്‌ക് ധരിച്ചിച്ചില്ല?. ഇന്ത്യ ഡിക്ലയര്‍ ചെയ്‌തപ്പോള്‍ തന്നെ ലങ്കന്‍ താരങ്ങളുടെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയും ചെയ്‌തുവെന്നും വീരു ആരോപിച്ചു.

അന്തരീക്ഷ മലിനീകരണം മൂലം കളി തടസപ്പെടുത്തിയ ലങ്കന്‍ താരങ്ങളുടെ നടപടി മാന്യതയല്ല. ഇക്കാര്യം മാച്ച് റഫറി ഐസിസിക്ക് റിപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടത്. ഇത്തരം നീചമായ പ്രവര്‍ത്തികള്‍ ആദ്യമായിട്ടല്ല ശ്രീലങ്കന്‍ താരങ്ങള്‍ ചെയ്യുന്നത്. 2010ലും സമാനമായ അനുഭവം ഉണ്ടായിരുന്നു. ഇന്ത്യക്ക് ജയിക്കാന്‍ ഒരു റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. അപ്പോള്‍ എന്റെ സ്‌കോര്‍ 99 ആയിരുന്നു. എന്നെ സെഞ്ചുറി അടിപ്പിക്കാതിരിക്കാന്‍ നോബോള്‍ എറിയുകയാണ് ശ്രീലങ്ക അന്ന് ചെയ്‌തതെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

ടെസ്‌റ്റിന്റെ രണ്ടാം ദിനമാണ് അന്തരീക്ഷ മലിനീകരണം കാരണം ശ്വാസം മുട്ടുന്നുവെന്ന കാരണത്താല്‍ ലങ്കന്‍ താരങ്ങള്‍ കളിക്കിടെ മൈതാനം വിട്ടത്. രണ്ടു താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയതിന് പിന്നാലെ 123മത് ഓവറില്‍ ലങ്കന്‍ താരങ്ങള്‍ അമ്പയറെ സമീപിച്ച് കാര്യം വ്യക്തമാക്കുകയായിരുന്നു. 125മത് ഓവറില്‍ ആര്‍ അശ്വിന്റെ വിക്കറ്റ് നേടിയ ഗമാജെ ഓവര്‍ പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ടു. പിന്നാലെ പേസര്‍ സുരംഗ ലക്മലും മടങ്ങി.

മടങ്ങിയ താരങ്ങള്‍ക്ക് പകരക്കാരെ ഇറക്കാത്തത് എന്താണെന്ന ചോദ്യത്തിന് ലങ്കന്‍ താരങ്ങള്‍ നിലപാട് വ്യക്തമാക്കി. അന്തരീക്ഷ മലിനീകരണം കാരണം ശ്വാസം മുട്ടുന്നുവെന്നും കളിക്കാന്‍ കഴിയില്ലെന്നും പറഞ്ഞതോടെ കളി നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥ അമ്പയര്‍ക്കുണ്ടായി. കളി തുടരേണ്ട സമ്മര്‍ദ്ദം ഉണ്ടായപ്പോള്‍ കോഹ്‌ലി ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്‌തതായി അറിയിച്ചു. അതേസമയം, ലങ്കന്‍ താരങ്ങളെ കാണികള്‍ കൂവിവിളിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജന്മനാട്ടില്‍ അവഗണന; കാലുകള്‍ അടിച്ചു തകര്‍ത്തതോടെ ‘മെസി’ നടപ്പാതയിലേക്ക് വീണു - അന്വേഷണം വ്യാപകം