Webdunia - Bharat's app for daily news and videos

Install App

മകനെ കൊന്ന് കത്തിച്ച് കുടുംബം

കെ ആര്‍ അനൂപ്
വ്യാഴം, 18 മെയ് 2023 (15:27 IST)
മഹാരാഷ്ട്രയിലെ അമ്പാട് ലഹരിക്ക് അടിമയായ മകനെ അച്ഛനും കുടുംബാംഗങ്ങളും ചേർന്ന് കൊലപ്പെടുത്തി. ഇവർ തന്നെ 35 വയസ്സുകാരനായ യുവാവിന്റെ മൃതദേഹം കത്തിക്കുകയും ചെയ്തു. മരിച്ചയാളുടെ അച്ഛൻ, സഹോദരൻ, മകൻ എന്നിവരാണ് കൊലപാതകത്തിന് പിന്നിൽ. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇവരാണ് കൃത്യം നടത്തിയതെന്ന് പോലീസിന് മനസ്സിലായി.
 
മദ്യത്തിനും കഞ്ചാവിനും അടിമയായ യുവാവിന്റെ ശല്യം സഹിക്കവയ്യാതെയാണ് കുടുംബക്കാർ യുവാവിനെ കൊന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ വീട്ടുകാരോട് വഴക്കിന് എത്തുകയും പ്രശ്‌നം കയ്യാങ്കളിയിലേക്ക് കടക്കുകയും ചെയ്തു. യുവാവിന്റെ ശരീരം ഒട്ടാകെ പരിക്കേൽക്കുകയും ഇതാണ് മരണകാരണമായതെന്നാണ് വിവരം. പോലീസ് അറിഞ്ഞാൽ പ്രശ്‌നമാകുമെന്ന് ഭയത്തിലാണ് ഇവർ മൃതദേഹം കത്തിച്ചത്. കൊലപാതകത്തിനും തെളിവ് നശിപ്പിക്കലിനും ഉൾപ്പെടെ പ്രതികൾക്കെതിരെ കേസെടുത്തു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എ സി കോച്ചുകളിൽ കയറാനാകില്ല, മാറ്റം മെയ് 1 മുതൽ

SmoochCabs: ബെംഗളുരുവില്‍ ട്രാഫിക് ജാം റൊമാന്റിക്കാക്കാന്‍ സ്മൂച്ച്കാബ്‌സ് സ്റ്റാര്‍ട്ടപ്പ്, ഒടുക്കം ബെംഗളുരുക്കാര്‍ക്ക് തന്നെ പണിയായി

വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം

ഇന്ത്യന്‍ കരസേനയുടെ വെബ്‌സൈറ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ ഹാക്കര്‍മാരുടെ ആക്രമണം

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

അടുത്ത ലേഖനം
Show comments