കഞ്ചാവിന്റെ ലഹരിയിൽ കെ ജി എഫിലെ റോക്കിയാവാൻ ശ്രമിക്കുകയായിരുന്നു പ്രതികൾ, അനന്തുവിനെ കൊലപ്പെടുത്തുമ്പോൾ പ്രതികൾ പറഞ്ഞിരുന്നത് റോക്കിയുടെ ഡയലോഗ്
, ശനി, 16 മാര്‍ച്ച് 2019 (13:23 IST)
തിരുവനന്തപുരത്ത് ഐ ടി ഐ വിദ്യാർത്ഥിയായ അന്തുവിനെ തട്ടുക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയാണ്. ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറിയ കന്നട ചിത്രം കെ ജി എഫിലെ അധോലോക നായകൻ റോക്കിയെ അനുകരിച്ചുകൊണ്ടായിരുന്നു ക്രൂരമായ കൊലപാതകം എന്ന് പൊലീസ് വ്യക്തമാക്കി.
പ്രതികൾ ഒരു അധോലോക സംഘം ഉണ്ടാക്കാൻ ആഗ്രഹിച്ചിരുന്നവരാണ്. അക്രമങ്ങളിലൂടെ റോക്കിയെപ്പോലൊരു അധോലഓക നേതാവാകാനായിരുന്നു ഇവരുടെ ശ്രമം. കഞ്ചാവിന്റെയും മറ്റു മയക്കുമരുന്നിന്റെയും ലഹരിയിൽ പ്രതികൾ ഓരോരുത്തരും റോക്കിയെ അനുകരിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. അനന്തുവിനെ കൊലപ്പെടുത്തുന്നതിനിടെ കെ ജി എഫിലെ റോക്കിയുടെ ഡയലോഗുകൾ പ്രതികൾ പറഞ്ഞിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
നഗരത്തിലെ ഗുണ്ടാ സംഘ തലവനെ കൊലപ്പെടുത്തിയ പ്രതിയുടെ മകനും അനന്തുവിനെ കൊലപ്പെടുത്തിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. നഗരത്തിൽ അക്രമ സംഘമായി വളരുക എന്ന ഉദ്ദേശം തന്നെയായിരുന്നു പ്രതികൾക്കുണ്ടായിരുന്നത്. സംഭവത്തിൽ ഇതേവരെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഈ മാസം 29 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. പ്രതികളിൽ രണ്ടുപേരെക്കൂടി ഇനിയും പിടികിട്ടാനുണ്ട്.
ക്ഷേത്രത്തീലെ ഉത്സവത്തിനിടെ നടന്ന വാക്കു തർക്കമാണ് 21കാരനായ അനന്തുവിന്റെ അതിക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ച് ആളുകൾ നോക്കി നിൽക്കെ പട്ടാപ്പകലാണ് അക്രമി സംഘം അനന്തുവിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് വിജനമായ സ്ഥലത്തെത്തിച്ച ശേഷം മയക്കുമരുന്നിന്റെ ലഹരിയിൽ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
Follow Webdunia malayalam
അടുത്ത ലേഖനം