ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ് റോഡിലൂടെ നടന്നു; ഒടുവിൽ തല കനാലിൽ വലിച്ചെറിഞ്ഞ ശേഷം പൊലീസിൽ കീഴടങ്ങി

സത്യനാരായണപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

തിങ്കള്‍, 12 ഓഗസ്റ്റ് 2019 (11:29 IST)
ആന്ധ്രാപ്രദേശിലെ വിജയവാഡയ്ക്ക് സമീപം ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ് റോഡിലൂടെ നടന്നു. ഒരു കയ്യില്‍ കത്തിയും മറ്റേ കയ്യില്‍ അറുത്തെടുത്ത തലയുമായി നടന്ന ഇയാള്‍ അതിന് ശേഷം തല കനാലിലേക്ക് വലിച്ചെറിഞ്ഞു. സത്യനാരായണപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
 
പ്രദീപ് കുമാര്‍ എന്ന യുവാവാണ് ഭാര്യ മണിക്രാന്തിയുടെ(23)യുടെ തലയറുത്ത് കനാലില്‍ തള്ളിയത്. ഉച്ചയ്ക്ക് 2.30ഓടെ മണിക്രാന്തിയുടെ ശ്രീനഗര്‍ കോളനിയിലുള്ള വീട്ടിലെത്തിയാണ് ഇയാള്‍ അക്രമം നടത്തിയത്. വീടിന് സമീപത്ത് വച്ച് ഭാര്യയെ കൊന്ന ശേഷം തല അറുത്ത് മാറ്റുകയായിരുന്നു. പിന്നീട് തലയും കയ്യില്‍ തൂക്കി ഇയാള്‍ റോഡിലൂടെ നടക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. തല കനാലിലേക്ക് വലിച്ചെറിഞ്ഞ ശേഷം ഇയാള്‍ സത്യനാരായണപുരം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു.
 
തല കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. മണിക്രാന്തിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് അയല്‍ക്കാര്‍ പറയുന്നു. പ്രദീപ് കുമാറിനെതിരെ മണിക്രാന്തി ഗാര്‍ഹിക പീഡനത്തിന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായ ഇയാള്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 10 താൽക്കാലിക ടോയ്‌‌ലറ്റുകൾ നൽകി ജയസൂര്യ