തമിഴ്നാട്ടില്‍ പെരിയാറിന്റെ ‘തലയറുത്തു’!
തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമ വീണ്ടും തകര്‍ത്തു
തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമ വീണ്ടും തകര്‍ത്തു. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലാണ് സംഭവം. പെരിയാറിന്റെ തലയറുത്ത് മാറ്റിയിരിക്കുന്ന രീതിയിലാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം 5-ന് ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തിരുന്നു.
രാജ്യത്തുടനീളം സമാനമായ രീതിയില്‍ പ്രതിമ തകര്‍ക്കുന്നതിനായി ബിജെപി ശ്രമിക്കുന്നതായി ആരോപണമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. നേരെത്ത ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ത്തത് പോലെ തമിഴ്‌നാട്ടില്‍ ഇ.വി രാമസ്വാമിയുടെ പ്രതിമയും തകര്‍ക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു.
ഇദ്ദേഹത്തോടുള്ള ആദര സൂചകമായി സ്ഥാപിച്ച പ്രതിമ തകര്‍ക്കാന്‍ മുന്‍പും ഹിന്ദു സംഘടനകളുടെ ശ്രമമുണ്ടായിട്ടുണ്ട്.