Webdunia - Bharat's app for daily news and videos

Install App

അശ്ലീല വീഡിയോ കാണാന്‍ വിസമ്മതിച്ചു; തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

അശ്ലീല ചിത്രങ്ങളും വിഡിയോയും കാട്ടിത്തരാമെന്നായിരുന്നു പ്രലോഭനം. താല്‍പര്യമില്ലെന്ന് അറിയിച്ചപ്പോള്‍ ബലം പ്രയോഗിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിച്ചു.

റെയ്‌നാ തോമസ്
വെള്ളി, 1 നവം‌ബര്‍ 2019 (14:25 IST)
തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. പട്ടത്തെ ട്യൂഷന്‍ സെന്ററിനു മുന്നില്‍ നിന്നാണ് വിദ്യാര്‍ഥിയെ ബൈക്കില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. അശ്ലീല വീഡിയോ കാണാന്‍ വിസമ്മതിച്ച വിദ്യാര്‍ഥിയെയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.
 
അശ്ലീല ചിത്രങ്ങളും വിഡിയോയും കാട്ടിത്തരാമെന്നായിരുന്നു പ്രലോഭനം. താല്‍പര്യമില്ലെന്ന് അറിയിച്ചപ്പോള്‍ ബലം പ്രയോഗിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിച്ചു. എന്നാല്‍ ബൈക്കിലിരുന്നയാളുടെ കൈ തട്ടിത്തെറിപ്പിച്ച് വിദ്യാര്‍ഥി വീട്ടിലേക്ക് ഓടുകയായിരുന്നു. സ്‌കൂള്‍ പരിസരങ്ങളില്‍ ഇത്തരം റാക്കറ്റുകള്‍ വിലസുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.
 
അശ്ലീല ചിത്രങ്ങളും വീഡിയോയും കാണിച്ച് കുട്ടികളെ പ്രലോഭിക്കാന്‍ ശ്രമിക്കുന്ന സംഘങ്ങള്‍ സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായാണ് വിവരം. പ്രായത്തിന്റെ കൗതുകത്താല്‍ ഇത്തരം വീഡിയോ കാണാന്‍ താല്‍പര്യം കാണിക്കുന്ന കുട്ടികളെ ക്രമേണ ലഹരികടത്തിനും മറ്റും ഉപയോഗിക്കും.
 
മൊബൈലില്‍ സംസാരിക്കുന്നുവെന്ന് വ്യാജേന വിദ്യാര്‍ഥികളുടെ ചിത്രങ്ങളും ഇവര്‍ പകര്‍ത്താറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒന്നിലധികം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മതാപിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളുമെല്ലാം ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

Manmohan Singh Passes Away: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു

സീരിയല്‍ നടിയുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ്

തൃശ്ശൂരില്‍ വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 30 പവന്‍ സ്വര്‍ണം

മണ്ഡലകാലത്തിന് സമാപ്തി; ശബരിമലയില്‍ ബുധനാഴ്ച വരെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം പേര്‍

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 38 പേരെ സസ്‌പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments