Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓട്ടോ ഡ്രൈവർ കൊടുത്ത ജ്യൂസിൽ മദ്യം; പ്ലസ് ടൂ വിദ്യാർത്ഥിനി ക്ലാസിൽ കുഴഞ്ഞു വീണു; കേസ്

യാത്രയ്ക്കിടയിൽ ഡ്രൈവര്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ജ്യൂസ് കുപ്പി വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കി.

ഓട്ടോ ഡ്രൈവർ കൊടുത്ത ജ്യൂസിൽ മദ്യം; പ്ലസ് ടൂ വിദ്യാർത്ഥിനി ക്ലാസിൽ കുഴഞ്ഞു വീണു; കേസ്

തുമ്പി എബ്രഹാം

, വെള്ളി, 4 ഒക്‌ടോബര്‍ 2019 (17:23 IST)
സ്‌കൂളിലേക്ക് യാത്ര ചെയ്യവേ ഓട്ടോ ഡ്രൈവര്‍ നല്‍കിയ ജ്യൂസ് കുടിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണു. മൂന്നാറിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ പ്ലസ് ടൂവിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് അധ്യാപകന്‍ ക്ലാസ് നടത്തുന്നതിനിടെ ക്ലാസിൽ കുഴഞ്ഞുവീണത്. ബോധം തെളിയാത്തതിനാൽ കുട്ടി മദ്യപിച്ചതായി അധ്യാപകൻ സംശയം പ്രകടിപ്പിക്കുകയും വിവരം പ്രിന്‍സിപ്പളിനെ അറിയിക്കുകയുമായിരുന്നു.
 
ഇതിനെ തുടർന്ന് അധികൃതര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് മദ്യത്തിന്‍റെ അംശം കണ്ടെത്തിയത്. കുഴഞ്ഞുവീണ വിദ്യാര്‍ത്ഥിനി ഉൾപ്പടെ സുഹൃത്തുക്കളായ നാല് വിദ്യാര്‍ത്ഥിനികള്‍ കഴിഞ്ഞ ദിവസം രാവിലെ മൂന്നാറില്‍ നിന്നും സ്ഥിരം കയറുന്ന ഓട്ടോയിലാണ് സ്‌കൂളിലെത്തിയത്.
 
യാത്രയ്ക്കിടയിൽ ഡ്രൈവര്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ജ്യൂസ് കുപ്പി വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കി. ഇത് കുടിച്ച ശേഷം കുവിദ്യാര്‍ത്ഥിനികള്‍ സ്‌കൂളിലെത്തിയത് മുതല്‍ അസ്വസ്ഥകള്‍ പ്രകടിപ്പിച്ചെങ്കിലും കാര്യം അധ്യാപകരെ അറിയിച്ചില്ല. ക്ലാസ് ആരംഭിച്ചു പതിനൊന്ന് മണിയോടെ വിദ്യാര്‍ത്ഥിനികളിലൊരാള്‍ കുഴഞ്ഞുവീണതോടെയാണ് സംഭവം അധ്യാപകര്‍ അറിഞ്ഞത്.
 
സ്‌കൂൾ പ്രിന്‍സിപ്പാള്‍ നല്‍കിയ പരാതിയില്‍ ദേവികുളം പൊലീസ് ജെജെ ആക്ട് പ്രാകാരം ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്നാറിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നിലവിൽ പ്രതി ഒളിവിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബലാക്കോട്ട് ആക്രമണത്തിന്റെ പ്രോമോ വീഡിയോ പുറത്തുവിട്ട് വ്യോമസേന !