മദ്യപിച്ചിരുന്നില്ലെന്ന ശ്രീറാമിന്റെ വാദം തള്ളി; സസ്‌പെൻഷൻ കാലാവധി രണ്ട് മാസത്തേക്ക് കൂടി നീട്ടി

കാരണം കാണിക്കൽ നോട്ടീസിന് ശ്രീറാം നൽകിയ മറുപടി തൃ‌പതികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ നീട്ടിയത്.

തുമ്പി എബ്രഹാം

വ്യാഴം, 10 ഒക്‌ടോബര്‍ 2019 (13:20 IST)
മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനം ഇടിച്ച് കൊല്ലപ്പെട്ട കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെൻ സർക്കാർ രണ്ട് മാസത്തേക്ക് കൂടി നീട്ടി. കാരണം കാണിക്കൽ നോട്ടീസിന് ശ്രീറാം നൽകിയ മറുപടി തൃ‌പതികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ നീട്ടിയത്.
 
ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ടാണ് ശ്രീറാം വെങ്കട്ടരാമൻ ചീഫ് സെക്രട്ടറിക്ക് വിശദീകരണം നൽകിയത്. അപകടം നടന്ന സമയത്ത് താനല്ല, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫയാണ് വാഹനം ഓടിച്ചിരുന്നത്. അപകടസമയത്ത് താൻ മദ്യപദിച്ചിരുന്നില്ലെന്നും ഏഴുപേജുള്ള കത്തിൽ ശ്രീറാം അഭിപ്രായപ്പെട്ടു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ജോളിയടക്കം മൂന്ന് പ്രക്തികളെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു, പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകും