ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരെ അടിച്ചിടുന്ന വീഡിയോ, വിമർശനവുമായി ഹർഭജൻ സിംഗ്

അഭിറാം മനോഹർ

വ്യാഴം, 26 മാര്‍ച്ച് 2020 (16:40 IST)
കൊറോണവ്യാപനം തടയാനായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടിന് പുറത്തേക്ക് അനാവശ്യമായി യാത്രകൾ ചെയ്യുന്നവരെ രാജ്യമാകമാനം തടയുകയാണ് പോലീസ്. ജനങ്ങൾക്ക് വേണ്ടി പലയിടത്തും അഭ്യർഥനയുമായാണ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. എന്നാൽ രാജ്യത്തിൽ പലയിടത്തും ഇത്തരത്തിൽ ജോലി ചെയ്യുന്നതിൽ നിന്നും ഉദ്യോഗസ്ഥരെ പലരും തടസപ്പെടുത്തുന്നുണ്ട്. ഇത്തരത്തിൽ അനാവശ്യമായ യാത്ര തടഞ്ഞതിന് പോലീസ്ഉകാരനെ മർദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇപ്പോളിതാ ഇത്തരം വീഡിയോകൾക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യയുടെ മുൻ താരമായ ഹർഭജൻ സിംഗ്.
 

We have to change our fucking attitude towards police.don’t forget they are putting their life to save ours.they also have families but they r doing their duty for the nation..why can’t we all just stay at home and be sensible for once for better tomorrow. Plz be sensible

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ലോക്‌ഡൗണിൽ പുറത്തിറങ്ങിയതിനെ ചൊല്ലി തർക്കം, യുവാവ് സഹോദരനെ കൊലപ്പെടുത്തി