Webdunia - Bharat's app for daily news and videos

Install App

സഹോദര ഭാര്യയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു; പതിനഞ്ചുകാരന് പിന്നീട് സംഭവിച്ചത്

സഹോദര ഭാര്യയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു; 15 കാരന്‍ ആത്മഹത്യ ചെയ്തു

Webdunia
വ്യാഴം, 14 ഡിസം‌ബര്‍ 2017 (13:57 IST)
സഹോദരന്റെ ഭാര്യയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതിനെ തുടര്‍ന്ന് പതിനഞ്ചുകാരൻ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഗയയില്‍ ആണ് സംഭവം. ഭര്‍ത്താവ് മരിച്ചതിനാലാണ് ഇരുപത്തിയഞ്ചുകാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെ വിദ്യാര്‍ഥിയെ കൊണ്ട് ബന്ധുക്കള്‍ നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിച്ചത്. ഈ സംഭവത്തിൽ മനം നൊന്താണ് മഹാദേവ് ദാസ് എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. 
 
മഹാദേവിന്റെ സഹോദരന്‍ സന്തോഷ് ദാസിന്റെ ഭാര്യയായിരുന്നു റുബി. ഒട്ടേറെ ഗ്രാമീണരും ബന്ധുക്കളുമെല്ലാം വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ വിദ്യാര്‍ഥി വീട്ടിലേക്ക് മടങ്ങി. ഇതിനുശേഷമാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ അമ്മയെ പോലെ കരുതിയിരുന്ന സ്ത്രീയെ വിവാഹം കഴിക്കേണ്ടിവന്നതിലുള്ള മനപ്രയാസത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. 
 
ഒരു പ്രൈവറ്റ് കമ്പനിയിലെ ഇലക്ട്രീഷ്യനായിരുന്നു മരിച്ച സന്തോഷ്. അയാള്‍ മരിച്ചതിനെ തുടര്‍ന്ന് 80,000 രൂപ നഷ്ടപരിഹാരം ലഭിച്ചിരുന്നു. ഈ പണം റുബിയുടെ അക്കൗണ്ടില്‍ ഇടാനായി അവളുടെ രക്ഷിതാക്കള്‍ നിര്‍ബന്ധിച്ചു. പണം നിക്ഷേപിക്കുന്നില്ലെങ്കില്‍ ഇളയ മകനെക്കൊണ്ട് റൂബിയെ വിവാഹം കഴിപ്പിക്കണമെന്ന് അവര്‍ നിര്‍ദ്ദേശം വെച്ചു. ഇതോടെയാണ് സന്തോഷിന്റെ കുടുംബം വിദ്യാര്‍ഥിയെ വിവാഹത്തിന് നിര്‍ബന്ധിപ്പിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

MHA Mockdrill: പാകിസ്ഥാൻ ആക്രമിച്ചാൽ എന്ത് ചെയ്യും ?, സംസ്ഥാനങ്ങളോട് മോക്ഡ്രിൽ നടത്താൻ നിർദേശം നൽകി കേന്ദ്രം

ഇന്ത്യയ്ക്ക് പൂര്‍ണപിന്തുണ അറിയിച്ച് റഷ്യ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് പുടിന്‍

തിരഞ്ഞെടുപ്പ് വിവരങ്ങള്‍ക്കായി ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം വരുന്നു; 100കോടി വോട്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രയോജനം

120 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പരീക്ഷണം നടത്തി പാകിസ്ഥാന്‍; ചൈനീസ് അംബാസിഡര്‍ പാക് പ്രസിഡന്റിനെ കണ്ടു

നാസയുടെ ബജറ്റില്‍ അടുത്തവര്‍ഷം 600 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments