വീഡിയോ പകര്‍ത്താന്‍ ഹോസ്‌റ്റലില്‍ കയറിയ യുവാവിനെ ആറ് പെണ്‍കുട്ടികള്‍ പീഡിപ്പിച്ചു; യുവാവ് ഗുരുതരാവസ്ഥയില്‍!
വീഡിയോ പകര്‍ത്താന്‍ ഹോസ്‌റ്റലില്‍ കയറിയ യുവാവിനെ ആറ് പെണ്‍കുട്ടികള്‍ പീഡിപ്പിച്ചു; യുവാവ് ഗുരുതരാവസ്ഥയില്‍!
Publish Date: Sat, 04 Nov 2017 (20:11 IST)
Updated Date: Sat, 04 Nov 2017 (20:13 IST)
ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയ യുവാവിനെ പെണ്‍കുട്ടികള്‍ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ബാംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് പെണ്‍കുട്ടികള്‍ ചേര്‍ന്നാണ് ഇയാളെ പീഡിപ്പിച്ചതെന്നാണ് വിവരം.
മജസ്റ്റിക്കിലെ സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് കമ്പനിയിലെ ജീവനക്കാരായ പെണ്‍കുട്ടികളാണ് കഴിഞ്ഞ ദിവസം മുപ്പതുകാരനായാ യുവാവിനെ ലൈംഗീകമായി പീഡിപ്പിച്ചത്.
കമ്പനിയിലെ ജീവനക്കാരായ 25 പെണ്‍കുട്ടികള്‍ക്ക് താമസിക്കാനായി ഒരുക്കിയിരുന്ന ഹോസ്‌റ്റലിലാണ് സംഭവം. ഇവിടുത്തെ പെണ്‍കുട്ടികളുടെ കുളിമുറിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പതിവായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് താമസക്കാരായ പെണ്‍കുട്ടികള്‍ സിസിടിവി ക്യാമറകള്‍ ഹോസ്‌റ്റലില്‍ സ്ഥാപിച്ചത്.
സംഭവദിവം ഹോസ്‌റ്റന്‍ കുളിമുറിയുടെ മുകളില്‍ ആരോ നില്‍ക്കുന്നതായി സിസിടിവിയിലൂടെ കണ്ട പെണ്‍കുട്ടികള്‍ യുവാവിനെ പിടികൂടുകയായിരുന്നു. മര്‍ദ്ദനത്തില്‍ അവശനായ ഇയാളെ മുറിയില്‍ എത്തിച്ച ശേഷം കട്ടിലില്‍ കെട്ടിയിട്ടു. ഈ സമയം യുവാവിന്റെ വസ്‌ത്രങ്ങള്‍ അഴിച്ചു മാറ്റുകയും ലൈംഗീകമായി ഉപയോഗിക്കുകയുമായിരുന്നു.
ആറ് പെണ്‍കുട്ടികളാണ് യുവാവിനെ പീഡിപ്പിച്ചത്. ഇയാളുടെ ലൈംഗിക അവയവത്തിന് പരുക്കേറ്റതായി മനസിലാക്കിയതോടെ കാറില്‍ കയറ്റി റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവശേഷം പെണ്‍കുട്ടികള്‍ ഒളിവില്‍ പോയി.
യുവാവിനെ കാണാതായതോടെ പൊലീസ് ഇയാളുടെ മൊബൈല്‍ ഫോണ്‍ സിഗ്‌നന്‍ പിന്‍തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ എത്തിയത്. സംശയം തോന്നിയതിനെ തുടര്‍ന്ന് സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പീഡനവിവരം പൊലീസിന് വ്യക്തമായത്.
സംഭവത്തില്‍ മജസ്‌റ്റിക് പൊലീസ് കേസെടുത്തുവെങ്കിലും പെണ്‍കുട്ടികള്‍ അറസ്‌റ്റ് ചെയ്‌തിട്ടില്ല.
jibin
Publish Date: Sat, 04 Nov 2017 (20:11 IST)
Updated Date: Sat, 04 Nov 2017 (20:13 IST)