തടവുകാരി ആശുപത്രിയില്‍ കൂട്ടബലാത്സംഗത്തിനിരയായി; പീഡനം നടന്നത് ശുചിമുറിയില്‍ വെച്ച്
തടവുകാരി ആശുപത്രിയില്‍ കൂട്ടബലാത്സംഗത്തിനിരയായി; പീഡനം നടന്നത് ശുചിമുറിയില്‍ വെച്ച്
തടവുകാരി ആശുപത്രിയില്‍ കൂട്ട ബലാത്സംഗത്തിനിരയായി. ആശുപത്രിയിലെ ശുചിമുറിയില്‍ വച്ചാണ് ബിഹാറിലെ മുസാഫര്‍പുരിലെ സിതാമര്‍ഹി ജയിലെ തടവുകാരിയെ രണ്ടു പീഡിപ്പിച്ചത്.
ഈ മാസം 14നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് നവംബര്‍ 11 മുതല്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവതി.
ആശുപത്രിയിലെ ശുചിമുറിയിലേക്ക് പോകുമ്പോള്‍ രണ്ട് പേര്‍ ചേര്‍ന്ന് ഇവരെ കൂട്ടബലാസംഗത്തിന് ഇരയാക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെ പീഡനവിവരം സഹതടവുകാരിയോട് പറഞ്ഞതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
ജയില്‍ സുപ്രണ്ട് സംഭവം അറിഞ്ഞതോടെ അവര്‍ സംസ്ഥാന പൊലീസിനോട് കേസ് രജിസ്റ്റര്‍ ചെയ്യാനാവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.