അവിഹിതബന്ധം കണ്ടെത്തിയ വധുവിനെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടു; യുവാവ് അറസ്‌റ്റില്‍
അവിഹിതബന്ധം കണ്ടെത്തിയ വധുവിനെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടു; യുവാവ് അറസ്‌റ്റില്‍
അവിഹിതബന്ധം ബന്ധുക്കളെ അറിയിച്ചതില്‍ പ്രകോപിതനായ ഭര്‍ത്താവ് പ്രതിശ്രുത വധുവിനെ ശ്വാസം മുട്ടിച്ചു കൊന്നു. മൃതദേഹം കഷണങ്ങളാക്കി മുറിച്ച് ആസിഡ് ഒഴിച്ച് കുഴിച്ചിടുകയും ചെയ്‌തു.
സെനബ് ഖാന്‍ (21) എന്ന യുവതിയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ ജഹാംഗീർ ഖാനെ(28) എന്നയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
മൂന്ന് വര്‍ഷം മുമ്പാണ് ജഹാംഗീറുമായി സെനബിന്റെ വിവാഹ നിശ്ചയം നടന്നത്. എന്നാല്‍, ജഹാംഗീറിന് ഉത്തരാഖണ്ഡിലെ രാം നഗറിലുള്ള ഒരു യുവതിയുമായി അടുപ്പമുണ്ടെന്ന് മനസിലാക്കിയ സെനബ് ഈ വിവരം സ്വന്തം ബന്ധുക്കളെ അറിയിച്ചു.
ബന്ധുക്കള്‍ വിവരമറിഞ്ഞതോടെ വിവാഹത്തില്‍ നിന്ന് പിന്മാറാനുള്ള ശ്രമം നടത്തി. ഇത് മനസിലാക്കിയ ജഹാംഗീറും സുഹൃത്തുക്കളും സെനബിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം മറവ് ചെയ്യാന്‍ ഇയാളുടെ ബന്ധുവും ജോലിക്കാരനും സംഭവസ്ഥലത്ത് എത്തിയിരുന്നു.