Select Your Language

Notifications

webdunia
webdunia
webdunia
webdunia

40രൂപയെ ചൊല്ലി തർക്കം; 14കാരൻ ഇരട്ട സഹോദരനെ ചുറ്റികയ്ക്കടിച്ച് കൊന്നു

40രൂപയെ ചൊല്ലി തർക്കം; 14കാരൻ ഇരട്ട സഹോദരനെ ചുറ്റികയ്ക്കടിച്ച് കൊന്നു
ഔറംഗബാദ് , ബുധന്‍, 27 ഫെബ്രുവരി 2019 (14:50 IST)
40 രൂപയെ ചൊല്ലിയുളള തർക്കത്തിൽ 14കാരൻ ഇരട്ട സഹോദരനെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. തലേദിവസം രാത്രി സഹോദരങ്ങൾ തമ്മിൽ 40 രൂപയെ ചൊല്ലിയുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.

സഹോദരങ്ങൾ തമ്മിൽ നടന്ന തർക്കത്തിനു പിറ്റേ ദിവസം, വീട്ടിൽ ഉച്ചഭക്ഷണത്തിനെത്തിയ മൂത്ത സഹോദരൻ ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുമ്പോൾ ചുറ്റിക വച്ചു തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട മൂത്ത സഹോദരന്റെ മൃതദേഹം പൊലീസ് പോസ്റ്റ്മോർട്ടത്തിനയച്ചു.

സഹോദരങ്ങൾ തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. മൂത്ത സഹോദരനായിരുന്നു കുടുംബത്തിൽ കൂടുതൽ പരിഗണന നൽകിയിരുന്നതെന്ന പരിഭവം ഇളയവനുണ്ടായിരുന്നു. മൂത്തയാൾ സ്‌കൂളിൽ പ്രസിദ്ധനായതും വാശിക്കു കാരണമായി. ഇതൊക്കെയാവാം പകയ്ക്കും, വാശിക്കും വഴിവച്ചതെന്നും പൊലീസ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്, അഞ്ച് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം