Publish Date: Tue, 19 Jun 2018 (15:46 IST)
Updated Date: Tue, 19 Jun 2018 (15:48 IST)
റായ്ഗഢ്: മഹാരാഷ്ട്രയിൽ റായ്ഗഢ് ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് കുട്ടികൾ മരിച്ചു. 250 ഓളം പേർ വിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. മഹദ് എന്ന സ്ഥലത്ത് നടന്ന ഒരു ഗൃഗപ്രവേശനത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചികിത്സയിലുള്ള പലരുടേയും നില ഗുരുതരമാണ്.
ചടങ്ങിൽ പങ്കെടുത്തതിന് ശേഷം കുട്ടികൾക്കാണ് ആദ്യം തലക്കറക്കവും ചർദ്ദിയും അനുഭവപ്പെട്ടത്. തുടർന്ന് മുതിർന്നവർക്കും അസ്വസ്ഥതകൾ അനുഭവപ്പെട്ട് തുടങ്ങിയതോടെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നിൽ കൂടുതൽ ആശുപത്രികളിൽ ആളുകൾ ചികിത്സ തേടി. ഭക്ഷണത്തിൽ കീടനാശിനിയുടെ സാനിദ്യമാണ് ഭക്ഷ്യവിഷബാധക്ക് കാരണം എന്നാണ് ഡോക്ടർമാർ പറയുന്നത്.