Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

ബന്ധുവിനെ വെട്ടികൊന്നു, ദൃശ്യങ്ങൾ പാട്ടിനൊപ്പം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു

കൊലപാതകം

അഭിറാം മനോഹർ

, വെള്ളി, 7 ഫെബ്രുവരി 2020 (15:24 IST)
കൊല്ലം: മറുനാടൻ തൊഴിലാളിയെ സഹപ്രവർത്തകനും ബന്ധുവുമായ യുവാവ് വെട്ടിക്കൊന്ന ശേഷം മൃതദേഹത്തിനൊപ്പമുള്ള വീഡിയോ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.19 വയസുകാരനായ അബ്ദുൽ അലിയാണ് സുഹൃത്തും ബന്ധുവുമായ ജലാലുദ്ദീനെ കഴുത്തറുത്ത് കൊന്ന ശേഷം മൃതദേഹത്തിന്റെ കൂടെയുള്ള ദൃശ്യങ്ങൾ ഹിന്ദി പാട്ടുകളും സംഭാഷണങ്ങളും ചേർത്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.
 
കൊല്ലപ്പെട്ട ജലാലുദീന്റെ ഫോണിൽനിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസ് സംഭവസ്ഥലത്തെത്തുമ്പോൾ ഇയാൾ ഫോണിൽ ദൃശ്യങ്ങൾ പകർത്തികൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് ഇയാൽ സ്വയം കഴുത്തറുത്ത് ആതമഹത്യക്ക് ശ്രമിക്കുകയും ചെയ്തു.കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇപ്പോളുള്ളത്. ആരോഗ്യം വീണ്ടെടുക്കുന്നതോടെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കും. കൊല്ലം അഞ്ചൽ ചന്തമുക്കിലെ ഇറച്ചികടയിലെ ജോലിക്കാരായിരുന്നു ജലാലുദ്ദീനും അബ്ദുല്‍ അലിയും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല: അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണങ്ങളുടെ കണക്ക് നൽകണമെന്ന് സുപ്രീം കോടതി