റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ വെടിവച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ബ്രഹ്മപുരയില് കഴിഞ്ഞ മാസം നടന്ന ദാരുണമായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വസ്തു ഇടപാടുകാരനായ വാസിദ് വെടിയേറ്റതിനെ തുടര്‍ന്ന് കെട്ടിടത്തില്‍നിന്നു നിലത്തുവീഴുന്നതും പിന്നീടും അക്രമികള്‍ തുടര്‍ച്ചയായി വെടിവയ്ക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയാണ് അക്രമികള്‍ കൃത്യം നിര്‍വഹിച്ചതെന്നും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്.
ഇരുപതിലേറെ തവണ വാസിദിന്റെ ശരീരത്തിലേക്ക് അക്രമികള്‍ വെടിവച്ചതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു കൊലപാതകമെന്നാണു പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
(വീഡിയോയ്ക്ക് കടപ്പാട്: ഈനാട് ഇന്ത്യ ഇംഗ്ലീഷ് )
വീഡിയോ കാണാം: