Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 22 ലക്ഷം തട്ടിയെടുത്ത സ്ഥാപന മാനേജർ പിടിയിൽ

സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 22 ലക്ഷം തട്ടിയെടുത്ത സ്ഥാപന മാനേജർ പിടിയിൽ

എ കെ ജെ അയ്യർ

, ബുധന്‍, 18 ഡിസം‌ബര്‍ 2024 (13:53 IST)
തൃശൂര്‍: സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 22 ലക്ഷം രൂപാ തട്ടിയെടുത്ത കേസില്‍ സ്ഥാപന മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കുന്നംകുളം കാണിപ്പയ്യൂരിലെ സ്വകാര്യ സ്ഥാപനത്തില്‍നന്നാണ് 22 ലക്ഷം രൂപ തട്ടിയെടുക്കുകയും കൂടുതല്‍ പണം ആവശ്യപ്പെട്ട് സ്ഥാപന ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്ത ജീവനക്കാരനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. 
 
എരുമപ്പെട്ടി ചിറമനേങ്ങാട് സ്വദേശി  ജിഷാദിനെയാണ് (37) കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സ്ഥാപന ഉടമയായ എരുമപ്പെട്ടി സ്വദേശി അബുതാഹിറിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. 
 
വര്‍ഷങ്ങളായി സ്ഥാപനത്തിലെ ഫിനാന്‍സ് മാനേജറായി ജോലിചെയ്തിരുന്ന പ്രതി സാമ്പത്തിക കൃത്രിമം കാണിച്ച് സ്വന്തം അക്കൗണ്ടിലേക്ക് സ്ഥാപനത്തിലെ 22 ലക്ഷം രൂപ മാറ്റിയിരുന്നു. പിന്നീട് സ്ഥാപനത്തിലെ കണക്കുകളില്‍ പ്രതി കൃത്രിമം കാണിക്കുകയും ഈ കൃത്രിമം ഇന്‍കം ടാക്സിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.ഇന്‍കം ടാക്സില്‍ അറിയിക്കാതിരിക്കാന്‍ 16 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതായും പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓൺലൈൻ തട്ടിപ്പിൽ ഡോക്ടർക്ക് ഒരു ലക്ഷം നഷ്ടപ്പെട്ടു